തിരുവല്ല: നഗരത്തില്‍ അനിയന്ത്രിതമായ ഗതാഗതക്കുരുക്കിനൊപ്പം ഫുട്പാത്തില്‍ വാഹന പാര്‍ക്കിങ്ങും കൂടിയായതോടെ കാല്‍നടക്കാരുടെ കാര്യം കഷ്ടത്തില്‍. ഏറെ പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉയര്‍ന്നിട്ടും അധികൃതര്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയാണ്. ട്രാഫിക് ലംഘനം പതിവായ നഗരത്തില്‍ കാല്‍നട യാത്രക്കാര്‍ക്കായി ഒഴിച്ചിട്ട ഇടങ്ങളില്‍പോലും സ്വതന്ത്രമായി നടക്കാനാകുന്നില്ല. നിരത്തില്‍ വിവിധയിടങ്ങളില്‍ എത്തുന്നവരുടെയും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഉടമകളുടെയും ഇരുചക്ര വാഹനങ്ങള്‍ അടക്കം നടപ്പാതയിലാണ് പാര്‍ക്ക് ചെയ്തിട്ടുള്ളത്. പൊതുജനം ഇതുമൂലം തിരക്കേറിയ റോഡിലേക്കിറങ്ങി നടക്കേണ്ട ഗതികേടിലായി. രാവിലെ തുടങ്ങുന്ന തിരക്ക് രാത്രി ഒമ്പതോടെ മാത്രമേ ശമിക്കൂ. ട്രാഫിക് പൊലീസുകാരുടെ സേവനം ലഭിക്കുന്നത് വലിയ വാഹനങ്ങള്‍ക്കും വി.ഐ.പി. വാഹനങ്ങള്‍ക്കും മാത്രമാണ്. കാല്‍നടക്കാര്‍ക്കുകൂടി നിരത്തില്‍ അവകാശമുണ്ടെന്നത് അധികൃതര്‍ വിസ്മരിക്കുന്നു. വാഹനയാത്രക്കാരും കാല്‍നടക്കാരും തമ്മില്‍ വാക്കേറ്റവും പതിവാണ്. ആരെയും പിണക്കാതിരിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ കാട്ടുന്ന മെയ്വഴക്കം ഇവിടെ പൊലീസും സ്വീകരിച്ചു തുടങ്ങിയതാണ് ഗതാഗത നിയമ ലംഘനങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമാകാന്‍ കാരണം. വാഹനങ്ങള്‍ കടന്നുപോകാന്‍ കാത്തുനിന്നു മടുക്കുമ്പോള്‍ കാല്‍നടക്കാര്‍ റോഡ് മുറിച്ചു കടക്കുന്നത് അപകടത്തിനിടയാക്കുന്നു. തിരക്കു ഭയന്ന് ആളുകള്‍ നഗരത്തിലെ ഷോപ്പിങ് ഉപേക്ഷിക്കുന്നതായി വ്യാപാരികളും പറയുന്നു. ഇതോടെ ഗതാഗതപ്രശ്നം വ്യാപാര മേഖലയ്ക്കും തിരിച്ചടിയായി. പ്രധാന ജങ്ഷനുകളില്‍ ഒന്നിലും സീബ്രാ ലൈനുകളില്ല. റോഡ് ഡിവൈഡറുകള്‍ ആവശ്യത്തിനില്ളെന്നു മാത്രമല്ല ഉള്ളവ അശാസ്ത്രീയമായ നിലയിലാണ്. റോഡിലെ കൈയേറ്റങ്ങള്‍ക്കു നേരെയും തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതരും പൊലീസും മൃദുസമീപനമാണ് സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.