പഴകുളം: മേക്കുന്നുമുകളില്‍ ടാര്‍ മിക്സിങ് പ്ളാന്‍റ് പ്രവര്‍ത്തനം തുടങ്ങാനുള്ള നീക്കം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും നിര്‍ത്തിവെച്ചു. കൊല്ലം-തേനി ദേശീയപാതയുടെ നിര്‍മാണത്തിനായി പള്ളിക്കല്‍ പഞ്ചായത്തിലെ മേക്കുന്നുമുകളില്‍ തുടങ്ങാന്‍ നീക്കം നടത്തുന്ന ടാര്‍ മിക്സിങ് പ്ളാന്‍റിന്‍െറ പ്രവര്‍ത്തനമാണ് നാട്ടുകാര്‍ തടഞ്ഞത്. ഹൈകോടതിയില്‍നിന്ന് പൊലീസ് സംരക്ഷണം പ്ളാന്‍റ് പ്രവര്‍ത്തിക്കുന്നതിന് നല്‍കിയിരുന്നു. മുമ്പും പൊലീസ് സംരക്ഷണത്തോടെ പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കാന്‍ വി.കെ.ജെ കമ്പനി നീക്കം നടത്തിയതും നാട്ടുകാര്‍ തടസ്സപ്പെടുത്തിയിരുന്നു. ഇതിനെതിരെ കമ്പനി ഹൈകോടതിയെ സമീപിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് ശനിയാഴ്ച രാവിലെ എട്ടോടെ വന്‍ പൊലീസ് സന്നാഹത്തോടെ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം തുടങ്ങാന്‍ നീക്കം നടത്തിയത്. രാവിലെ മുതല്‍ പൊലീസ് സംരക്ഷണത്തില്‍ എട്ടു ടോറസ് ലോറികളിലായി മെറ്റല്‍ പ്ളാന്‍റില്‍ എത്തിച്ചു. വിവരമറിഞ്ഞത്തെിയ നാട്ടുകാര്‍ ബ്ളോക് പഞ്ചായത്ത് അംഗം വിമല്‍ കൈതക്കലിന്‍െറ നേതൃത്വത്തില്‍ ആനയടി-പഴകുളം റോഡ് ഉപരോധിച്ചു. അടൂര്‍ ഡിവൈ.എസ്.പി റഫീക്കിന്‍െറ നേതൃത്വത്തില്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. വിവരമറിഞ്ഞ് കൂടുതല്‍ നാട്ടുകാര്‍ സംഘടിക്കുകയും പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രസന്നകുമാരി, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് സന്തോഷ് എ.പി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുലേഖ, വി. മനോജ്കുമാര്‍, അഭിജിത്, സന്തോഷ്കുമാര്‍, സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ കെ.ബി. രാജശേഖരക്കുറുപ്പ്, സി.ആര്‍. ദില്‍രാജ്, കോണ്‍ഗ്രസ് നേതാക്കളായ വാഴുവേലി രാധാകൃഷ്ണന്‍, ശിവപ്രസാദ്, ബി.ജെ.പി നേതാക്കളായ ജയചന്ദ്രന്‍, ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് ഡിവൈ.എസ്.പി റഫീക്കുമായി പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് പ്രസന്നകുമാരിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ചര്‍ച്ച നടത്തി. ഹൈകോടതി പഞ്ചായത്തിന്‍െറ വിശദീകരണം കേള്‍ക്കാന്‍ 11ന് അനുവദിച്ചിട്ടുണ്ട്. അതുവരെ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം ആരംഭിക്കാന്‍ പാടില്ളെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പ്രസന്നകുമാരി ഡിവൈ.എസ്.പിക്ക് കത്തു നല്‍കി. ഇതിന്‍െറ അടിസ്ഥാനത്തില്‍ 10വരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ പ്ളാന്‍റിനെതിരെ സമരം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.