പത്തനംതിട്ട: ജില്ലയിലെ പട്ടികവര്‍ഗ കോളനികളില്‍ സൗരോര്‍ജ റാന്തലുകള്‍ വിതരണം ചെയ്യാന്‍ കലക്ടര്‍ എസ്. ഹരികിഷോറിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന പട്ടികവര്‍ഗ ക്ഷേമ ജില്ലാതല വര്‍ക്കിങ് ഗ്രൂപ് യോഗം തീരുമാനിച്ചു. അനര്‍ട്ടിന്‍െറ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ 100 കുടുംബങ്ങള്‍ക്ക് സബ്സിഡി നിരക്കിലാണ് റാന്തലുകള്‍ വിതരണം ചെയ്യുക. ചൊള്ളാനി വയല്‍ പട്ടികവര്‍ഗ കോളനിയില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ 4.98 ലക്ഷം രൂപ ചെലവഴിക്കാനും 15 ലക്ഷം രൂപ ചെലവില്‍ കോളനിയില്‍ നടപ്പാലം നിര്‍മിക്കാന്‍ പട്ടികവര്‍ഗ വികസന വകുപ്പിന്‍െറ അനുമതി തേടാനും പ്രമാടം ഗ്രാമപഞ്ചായത്തിലെ കൈത്തക്കര പട്ടികവര്‍ഗ കോളനിയിലെ അഞ്ച് വീടുകള്‍ക്ക് സംരക്ഷണഭിത്തി നിര്‍മിക്കാനായി 6.9 ലക്ഷം രൂപ അനുവദിക്കാനും തീരുമാനമായി. നിര്‍ധനരും അവശരുമായ പട്ടികവിഭാഗക്കാര്‍, ഗര്‍ഭിണികള്‍, രോഗബാധിതര്‍, മുലയൂട്ടുന്ന അമ്മമാര്‍, പ്രകൃതിക്ഷോഭംമൂലം വീടുനഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്ക് ഭക്ഷ്യസഹായ കിറ്റ് നല്‍കുന്നതിനായി 1.4 ലക്ഷം രൂപ വകയിരുത്തി. തെരഞ്ഞെടുക്കപ്പെട്ട 30 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. മലപ്പണ്ടാര വിഭാഗത്തില്‍പെട്ടവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാനായി 4.8 ലക്ഷം രൂപ അനുവദിക്കും. 73 കുടുംബങ്ങള്‍ക്ക് ഇതിലൂടെ സഹായം ലഭ്യമാക്കും. ജില്ലാ പ്ളാനിങ് ഓഫിസര്‍ പി.ജെ. ആമിന, ജില്ലാ ട്രൈബല്‍ ഓഫിസര്‍ എ. റഹീം, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.