ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡില്‍ ആധുനിക ശുചിമുറി നിര്‍മിക്കുന്നു

റാന്നി: ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡില്‍ ആധുനിക സംവിധാനങ്ങളോടുകൂടിയ പുതിയ ശുചിമുറി നിര്‍മിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. റാന്നി ബ്ളോക് പഞ്ചായത്തിന്‍െറ 25 ലക്ഷം രൂപ ചെലവഴിച്ചാണ് ശുചിമുറി നിര്‍മിക്കുന്നത്. ഇതിനായി ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ പഴയ ശുചിമുറിയോട് ചേര്‍ന്ന് ഏഴ് സെന്‍റ് സ്ഥലം ബ്ളോക് പഞ്ചായത്തിന് പഴവങ്ങാടി ഗ്രാമപഞ്ചായത്തിന് കൈമാറി. ദിവസേന ആയിരക്കണക്കിന് ആളുകള്‍ എത്തിച്ചേരുന്ന റാന്നിയുടെ സിരാകേന്ദ്രമായാണ് ഇട്ടിയപ്പാറ ടൗണ്‍ അറിയപ്പെടുന്നത്. സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡുകളില്‍ നിരവധി യാത്രക്കാരാണ് എത്തുന്നത്. ഇവിടെയുള്ള ശുചിമുറി പൊട്ടി തകരാറിലായതിനാല്‍ പ്രാഥമികാവശ്യം നിറവേറ്റാന്‍ യാത്രക്കാര്‍ വളരെയേറെ ബുദ്ധിമുട്ടനുഭവിക്കുന്നു. 12 മീറ്റര്‍ നീളത്തിലും 8.7 മീറ്റര്‍ വീതിയിലുമാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. വനിതകള്‍ക്ക് ആറും പുരുഷന്മാര്‍ക്ക് മൂന്നും ടോയ്ലറ്റുകള്‍, നാല് വാഷ്ബെയ്സണ്‍, പ്രാഥമിക ആവശ്യങ്ങള്‍ക്ക് ആറ് പ്രത്യേക സംവിധാനങ്ങള്‍, ഓഫിസ് റൂം, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക വിശ്രമ മുറികള്‍, വരാന്ത, ഭിത്തി, തറ എന്നിവ സിറാമിക് ടൈല്‍ പാകിയും സംവിധാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതിയ ശുചിമുറി. കെട്ടിടത്തിന് ചുറ്റുമതിലും നിര്‍മിക്കും. റാന്നി-പഴവങ്ങാടി ഗ്രാമപഞ്ചായത്തിന്‍െറ വകയായുള്ള സ്ഥലം വിട്ടുനല്‍കുന്നതിന്‍െറ ഭാഗമായി ബസ് സ്റ്റാന്‍ഡിന്‍െറ സമീപത്തെ സ്ഥലം അളന്നുതിരിച്ച് ബ്ളോക് പഞ്ചായത്തിന് കൈമാറി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജാ മധു, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനു ടി. ശാമുവല്‍, ബ്ളോക് വൈസ് പ്രസിഡന്‍റ് ആന്‍സണ്‍ തോമസ്, അംഗം കെ. ഉത്തമന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനി സുരേഷ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അനില്‍ തുണ്ടിയില്‍, പൊന്നി തോമസ്, ബോബി എബ്രഹാം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.കെ. കുര്യന്‍, ബ്ളോക് പഞ്ചായത്ത് സെക്രട്ടറി ടി.കെ. കുര്യന്‍, ബ്ളോക് പഞ്ചായത്ത് അസി. എന്‍ജിനീയര്‍ മുഹമ്മദ് റാഫി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.