കോന്നിയില്‍ ടിപ്പറുകളുടെ മരണപ്പാച്ചില്‍

കോന്നി: അമിതഭാരം കയറ്റിയുള്ള ടിപ്പറുകളുടെ മരണപ്പാച്ചില്‍ ജനത്തെ ഭീതിയിലാഴ്ത്തുന്നു. കോന്നിയിലെ വിവിധ ക്വാറികളില്‍നിന്ന് ലോഡുകയറ്റി വരുന്ന ടിപ്പറുകളാണ് ജനങ്ങള്‍ക്ക് ഭീഷണിയാകുന്നത്. സ്കൂള്‍ സമയങ്ങളില്‍ ടിപ്പറുകള്‍ ഓടാന്‍ പാടില്ളെന്ന കര്‍ശന നിയമം നിലനില്‍ക്കുമ്പോള്‍ ഇത് കാറ്റില്‍ പറത്തിയാണ് മരണപ്പാച്ചില്‍. അരുവാപ്പുലം പഞ്ചായത്തിലെ ഊട്ടുപാറയിലുള്ള ക്വാറിയില്‍നിന്ന് പുറപ്പെടുന്ന ടിപ്പറുകളില്‍ അപകടകരമാംവിധം വലിയ പാറയാണ് കയറ്റിക്കൊണ്ടുപോകുന്നത്. നിയമപാലകരുടെ മുന്നില്‍ കൂടിയാണ് ഈ കടുത്ത നിയമലംഘനം നടക്കുന്നത്. ഇത്തരത്തില്‍ അമിതഭാരം കയറ്റിവരുന്ന ടിപ്പറുകള്‍ വന്‍ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. കോന്നി-ചന്ദനപ്പള്ളി റോഡ്, മുറിഞ്ഞകല്‍-അതിരുങ്കല്‍ റോഡുകള്‍ അടുത്ത കാലത്തായി ആധുനിക സംവിധാനം ഉപയോഗിച്ച് ടാര്‍ ചെയ്തിരുന്നെങ്കിലും മാസങ്ങള്‍ പിന്നിട്ടു കഴിഞ്ഞപ്പോള്‍തന്നെ ടാറിങ് ഇളകി തുടങ്ങി. സാധാരണയായി ഗ്രാമീണ റോഡുകളില്‍ 10 ടണ്‍വരെ ഭാരമാണ് അനുവദനീയമായ ലോഡ്. എന്നാല്‍, കോന്നി-ചന്ദനപ്പള്ളി റോഡില്‍ കൂടി വരുന്ന തിരുവനന്തപുരം ആസ്ഥാനമായുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ടിപ്പറുകള്‍ 20 മുതല്‍ 30 ടണ്‍വരെ ഭാരമുള്ള പാറ ലോഡുമായാണ് കടന്നുപോകുന്നത്. സാധാരണ ബൈക്ക് യാത്രക്കാര്‍ ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്താല്‍, നോപാര്‍ക്കിങ് മേഖലകളില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ ഉടന്‍ പെറ്റികേസുകള്‍ ചുമത്തുന്ന പൊലീസ് ടിപ്പറുകളുടെ അമിതഭാരം കയറ്റിയുള്ള മരണപ്പാച്ചില്‍ കണ്ടിട്ടും കണ്ടില്ളെന്നു നടിക്കുകയാണ്. കൃത്യമായി മാസപ്പടി ബന്ധപ്പെട്ടവര്‍ക്ക് നല്‍കുന്ന പെറ്റികേസുകള്‍പോലും നല്‍കാത്തതെന്നും ആക്ഷേപമുണ്ട്. കൂടാതെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതെയും കാലപ്പഴക്കം ചെന്നതുമായ ടിപ്പറുകളും കോന്നിയുടെ നിരത്തിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.