പത്തനംതിട്ട: രാജ്യത്തെ 67ാമത് റിപ്പബ്ളിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിക്കുന്നതിനുള്ള ക്രമീകരണങ്ങളായി. കലക്ടര്‍ എസ്. ഹരികിഷോറിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആലോചനാ യോഗം ചേര്‍ന്നു. എ.ആര്‍ ക്യാമ്പ് അസി. കമാന്‍ഡന്‍റിന്‍െറ നേതൃത്വത്തില്‍ റിപ്പബ്ളിക് ദിന പരേഡ് നടക്കും. പൊലീസിന് പുറമെ ഫോറസ്റ്റ്, എക്സൈസ്, എന്‍.സി.സി, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, ജൂനിയല്‍ റെഡ്ക്രോസ്, ബാന്‍ഡ് സെറ്റ് എന്നിവര്‍ പരേഡില്‍ അണിനിരക്കും. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍, കൈപ്പട്ടൂര്‍ സെന്‍റ് ഗ്രിഗോറിയസ്, അമൃത, ചിറ്റാര്‍ ഹോളിഫാമിലി സ്കൂള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ബാന്‍ഡ് സെറ്റുകളാണ് പരേഡിലുണ്ടാവുക. പരേഡിന്‍െറ റിഹേഴ്സല്‍ ജനുവരി 22, 23 തീയതികളില്‍ വൈകീട്ട് മൂന്നിനും 24ന് രാവിലെ 7.30 നും നടക്കും. ജില്ലാ സപൈ്ള ഓഫിസ്, പത്തനംതിട്ട നഗരസഭ എന്നിവര്‍ ഭക്ഷണക്രമീകരണം ഒരുക്കും. സ്റ്റേഡിയത്തില്‍ പന്തല്‍, സല്യൂട്ടിങ് ബേസ്, ബാരിക്കേഡ്, ഗായക സംഘത്തിനുള്ള പ്ളാറ്റ്ഫോം, പന്തലിലേക്കുള്ള കസേര എന്നിവ പൊതുമരാമത്ത് കെട്ടിട വിഭാഗം ഒരുക്കും. സ്റ്റേഡിയത്തിലേക്കാവശ്യമായ പതാക, കൊടിമരം, വിശിഷ്ടാതിഥികള്‍ക്കുള്ള കസേര എന്നിവ നഗരസഭ ലഭ്യമാക്കും. തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാന്‍ വേണ്ട നടപടി കെ.എസ്.ഇ.ബി സ്വീകരിക്കും. റിഹേഴ്സല്‍, പരേഡ് ദിനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ വാഹനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ആര്‍.ടി.ഒയെ ചുമതലപ്പെടുത്തി. 26 ന് രണ്ട് ആംബുലന്‍സ് ഉള്‍പ്പടെയുള്ള മെഡിക്കല്‍ സംഘത്തിന്‍െറ സേവനം ഡി.എം.ഒ ലഭ്യമാക്കും. ഫയര്‍ ആന്‍ഡ് റെസ്ക്യൂ ടീമിന്‍െറ സേവനവും സ്റ്റേഡിയത്തിലുണ്ടാവും. റിപ്പബ്ളിക് ദിനാഘോഷ പരിപാടികളുടെ ഏകോപന ചുമതല കോഴഞ്ചേരി തഹസില്‍ദാര്‍ക്കാണ്. പത്തനംതിട്ട വില്ളേജ് ഓഫിസര്‍ തഹസില്‍ദാര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കും. സ്കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടക്കും. ഡെപ്യൂട്ടി കലക്ടര്‍ ടി.വി. സുഭാഷ്, വിവിധ വകുപ്പു ഉദ്യോഗസ്ഥര്‍, സ്കൂള്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.