കോഴഞ്ചേരി: സ്കൂള്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയ കേസില്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. നാഷനല്‍ സര്‍വിസ് സ്കീമിന്‍െറ (എന്‍.എസ്.എസ്) ക്രിസ്മസ് ക്യാമ്പിനിടെ മദ്യപിച്ച് വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കാരംവേലി എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനും എന്‍.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്ററുമായ കൊല്ലം തങ്കശേരി സ്വദേശി സുധീഷിനെയാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലത്തുള്ള ഇയാളുടെ വീടിന്‍െറ സമീപത്തുനിന്ന് വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അറസ്റ്റ്. ആറന്മുള സ്റ്റേഷനില്‍ കൊണ്ടുവന്ന് മൊഴിയെടുത്തശേഷം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഇയാളെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ സ്ഥാനത്തുനിന്ന് ഹയര്‍ സെക്കന്‍ഡറി ഡിപാര്‍ട്മെന്‍റ് സസ്പെന്‍ഡ് ചെയ്തു. സ്ത്രീകളെ ശല്യം ചെയ്യല്‍, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാനുള്ള ശ്രമം എന്നിവക്കാണ് കേസെടുത്തതെന്ന് ആറന്മുള പൊലീസ് പറഞ്ഞു. ക്രിസ്മസ് ദിനം രാത്രി സുധീഷും മറ്റ് രണ്ട് അധ്യാപകരും മദ്യപിച്ചത്തെി പെണ്‍കുട്ടികളോട് ചോറു വിളമ്പാന്‍ ആവശ്യപ്പെടുകയും അപമര്യാദയായി പെരുമാറുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. ചൈല്‍ഡ് ലൈനില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ അവര്‍ ആറന്മുള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഡിസംബര്‍ 19 മുതലാണ് നെല്ലിക്കാലക്ക് സമീപമുള്ള ഒരു ഗവ. സ്കൂളില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ മല്ലപ്പുഴശേരി പഞ്ചായത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അമ്പതോളം കുട്ടികള്‍ പങ്കെടുത്തിരുന്നു. അധ്യാപകനെ കേസില്‍നിന്ന് രക്ഷിക്കാന്‍ ഏറെ സമ്മര്‍ദം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.