മല്ലപ്പള്ളി: താലൂക്കിന്‍െറ വിവിധ പ്രദേശങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പൊട്ടി കുടിവെള്ളം പാഴാകുന്നത് പതിവായിരിക്കുന്നു. ഇത് പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് താലൂക്ക് വികസന സമിതി യോഗം നിര്‍ദേശം നല്‍കി. പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് കവാടത്തില്‍ സ്ളാബ് ഇളകി കിടക്കുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നതിനാല്‍ സ്ളാബ് മാറ്റുന്നതിന് നടപടി സ്വീകരിക്കുന്നതിന് പി.ഡബ്ള്യു.ഡി അധികൃതര്‍ക്കും യോഗം നിര്‍ദേശം നല്‍കി. മല്ലപ്പള്ളി വലിയ തോട് നവീകരണവും ശുചീകരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇ-ടെന്‍ഡര്‍ വഴി അടിയന്തര നടപടി സ്വീകരിക്കുന്നതിന് മൈനര്‍ ഇറിഗേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു. പുറമറ്റം പഞ്ചായത്ത് പ്രസിഡന്‍റ് റെനി സനലിന്‍െറ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അഡീഷനല്‍ തഹസില്‍ദാര്‍ ആഷ ആര്‍. നായര്‍, ഉണ്ണികൃഷ്ണന്‍ നടുവിലേമുറി, ഹബിബ് റാവുത്തര്‍, വാളകം ജോണ്‍, സി.കെ. മോഹനന്‍ നായര്‍, പി.എന്‍. രാധാകൃഷ്ണപണിക്കര്‍, ശശികുമാര്‍ ചെമ്പുകുഴി, ജോസഫ് ഇമ്മാനുവേല്‍, കെ.എന്‍. വിശ്വനാഥന്‍ നായര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.