പത്തനംതിട്ട: അത്തിക്കയത്ത് 46 ഏക്കറിലും വലിയപതാലില്‍ 300 പേര്‍ക്ക് (പട്ടികവര്‍ഗം ഉള്‍പ്പെടെ) 76 ഏക്കര്‍ സ്ഥലത്തിനും പട്ടയം നല്‍കാനും സര്‍ക്കാറിന് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തീരുമാനിച്ചു. വലിയപതാലിലെ സ്ഥലത്തിന് പട്ടയം നല്‍കുന്നതിന് റിപ്പോര്‍ട്ട് തയാറാക്കാന്‍ റാന്നി തഹസില്‍ദാറെ ചുമതലപ്പെടുത്തി. റാന്നി താലൂക്കിലെ പട്ടയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാജു എബ്രഹാം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കലക്ടര്‍ എസ്. ഹരികിഷോറിന്‍െറ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. മുക്കുഴിയില്‍ പഞ്ചായത്ത് വക സ്ഥലത്തിന് പട്ടയം നല്‍കാനും കരികുളം പട്ടികവര്‍ഗ കോളനിയിലെ 96 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനും നടപടി സ്വീകരിക്കും. 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമി കൈവശപ്പെടുത്തിയ കിസുമം അരയാഞ്ഞിലിമണ്‍, മടന്തമണ്‍, പെരുമ്പെട്ടി എന്നിവിടങ്ങളിലെ കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതിന് സര്‍ക്കാറില്‍നിന്ന് അനുമതി നേടുന്നതിന് നടപടി സ്വീകരിക്കും. തഹസില്‍ദാര്‍ പി.ടി. എബ്രഹാം, വില്ളേജ് ഓഫിസര്‍മാര്‍, സര്‍വേയര്‍, റവന്യൂ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.