അയ്യപ്പസേവാസംഘം സേവനവഴിയില്‍ മാതൃകയാകുന്നു

ശബരിമല: ശബരിമലയിലും അനുബന്ധ സ്ഥലങ്ങളിലും തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കി അഖില ഭാരത അയ്യപ്പസേവാ സംഘം സേവനവഴിയില്‍ മാതൃകയാകുന്നു. ശുചീകരണം, അന്നദാനം, കുടിവെള്ള വിതരണം, രോഗികളെ സ്ട്രെച്ചറില്‍ ആശുപത്രിയിലത്തെിക്കുക, സൗജന്യ ക്ളിനിക് എന്നിവയാണ് സംഘത്തിന്‍െറ പ്രധാന പ്രവര്‍ത്തനങ്ങള്‍. 500 വളന്‍റിയര്‍മാരാണ് സാമ്പത്തിക വരുമാനം ആഗ്രഹിക്കാതെ വിവിധയിടങ്ങളില്‍ സേവനം ചെയ്യുന്നത്. കൂടുതലും തമിഴ്നാട് സ്വദേശികളാണ് ഇവര്‍. 10 ദിവസമാണ് ഒരു വളന്‍റിയറുടെ സേവനകാലാവധി. യാത്രാബത്ത എന്ന നിലയില്‍ 500 രൂപയും ഭക്ഷണവും താമസ സൗകര്യവും ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റും ഇവര്‍ക്ക് ലഭിക്കും. ദിവസവും രാവിലെയും ഉച്ചക്കും വൈകുന്നേരവും 20,000 പേര്‍ക്ക് അന്നദാനം നല്‍കുന്നതായി ക്യാമ്പ് ഓഫിസര്‍ ഊട്ടി നഞ്ചുണ്ടന്‍, ജോയന്‍റ് ഓഫിസര്‍ ചന്ദ്രന്‍ നെന്മാറ എന്നിവര്‍ പറഞ്ഞു. രാവിലെ 6.45 മുതല്‍ 11വരെ ഉപ്പുമാവ് അല്ളെങ്കില്‍ ചക്കര പൊങ്കല്‍, 11.30ന് കഞ്ഞി, 12ന് ഊണ്, വൈകുന്നേരം 3.30ന് കഞ്ഞി, 6.45 മുതല്‍ രാത്രി 12.30വരെ ഉപ്പുമാവ് അല്ളെങ്കില്‍ കഞ്ഞി എന്നിവയാണ് അന്നദാനകേന്ദ്രത്തില്‍ നല്‍കുന്നത്. പമ്പ, നിലക്കല്‍, എരുമേലി, അഴുത, കല്ലിടാംകുന്ന്, കരിമല, വലിയാനവട്ടം എന്നിവിടങ്ങളിലും അന്നദാനകേന്ദ്രങ്ങളുണ്ട്. സന്നിധാനം മുതല്‍ പമ്പവരെ ഓക്സിജന്‍ പാര്‍ലറുകളോടെ 25 അത്യാഹിത കേന്ദ്രങ്ങളും ചുക്കുവെള്ളം വിതരണ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. ഓരോ കേന്ദ്രത്തിലും പരിശീലനം ലഭിച്ച രണ്ടു വളന്‍റിയര്‍മാര്‍ 24 മണിക്കൂറും സേവനസന്നദ്ധരായി പ്രവര്‍ത്തിക്കുന്നു. സന്നിധാനം, ശരംകുത്തി, മരക്കൂട്ടം, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ സൗജന്യ സ്ട്രെച്ചര്‍ സേവനവും ലഭ്യമാണ്. 30 സ്ട്രെച്ചറുകളാണ് നിലവിലുള്ളത്. മഹീന്ദ്ര, ടി.വി.എസ് എന്നീ കമ്പനികളുടെ സഹകരണത്തോടെ നിലക്കലില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക് ഷോപ്പുകളില്‍ വിളിച്ചാല്‍ ശബരിപാതയില്‍ തകരാറിലാകുന്ന വാഹനങ്ങള്‍ക്ക് സൗജന്യ അറ്റകുറ്റപ്പണി നടത്താന്‍ മെക്കാനിക്കുകള്‍ സ്ഥലത്തത്തെും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.