തിരുവല്ല: പത്തനംതിട്ട ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ നാലാംദിവസം 82 മത്സരങ്ങളില്‍ 66 എണ്ണം അവസാനിക്കുമ്പോള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 230പോയന്‍റുമായി കോന്നി ഉപജില്ല മുന്നിലത്തെി. തിരുവല്ല ഉപജില്ല 227 പോയന്‍റുമായി രണ്ടാംസ്ഥാനത്തുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 245 പോയന്‍േറാടെ തിരുവല്ല ഉപജില്ല ഒന്നാമതത്തെി. രണ്ടാം സ്ഥാനം 215 പോയന്‍റ് നേടി കോന്നി ഉപജില്ല. മൂന്നാം സ്ഥാനം 198 പോയന്‍റുമായി പത്തനംതിട്ട പിന്നിലുണ്ട്. യു.പി വിഭാഗത്തില്‍ 100 പോയന്‍റുമായി കോന്നി ഉപജില്ലയാണ് മുന്നില്‍. 97 പോയന്‍റുമായി അടൂര്‍ ഉപജില്ല തൊട്ടുപിന്നിലുണ്ട്. സംസ്കൃതോത്സവും അറബി കലോത്സവവും എല്ലാ മത്സരങ്ങളും പൂര്‍ത്തിയായി. സംസ്കൃതം യു.പി വിഭാഗത്തില്‍ 58 പോയന്‍റുമായി സെന്‍റ് ബഹനാന്‍സ് സ്കൂള്‍ വെണ്ണിക്കുളം ഒന്നാമതും 55 പോയന്‍റ് വീതം നേടി വള്ളംകുളം നാഷനല്‍ ഹൈസ്കൂളും തിരുവല്ല തിരുമൂലവിലാസം യു.പി.എസും രണ്ടാം സ്ഥാനത്തുണ്ട്. സംസ്കൃതോത്സവം യു.പി വിഭാഗത്തില്‍ 90 പോയന്‍റ് വീതം നേടി അടൂര്‍, തിരുവല്ല ഉപജില്ലകള്‍ മുന്നിലത്തെി. പുല്ലാട് ഉപജില്ല 80 പോയന്‍റുമായി രണ്ടാം സ്ഥാനത്തത്തെി. സംസ്കൃതോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 82 പോയന്‍റുമായി വള്ളംകുളം ഹൈസ്കൂള്‍ ഒന്നാം സ്ഥാനത്തും 66 പോയന്‍റുമായി റാന്നി എസ്.സി.എച്ച്.എസ് രണ്ടാം സ്ഥാനത്തുമുണ്ട്. അറബി കലോത്സവത്തില്‍ എല്ലാ മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ മല്ലപ്പള്ളി ഉപജില്ലയും പത്തനംതിട്ട ഉപജില്ലയും 60 പോയന്‍റുകള്‍ വീതം നേടി ഒന്നാംസ്ഥാനത്തത്തെി. അടൂര്‍ ഉപജില്ല 56 പോയന്‍റ് നേടി രണ്ടാം സ്ഥാനത്തത്തെി. അറബി കലോത്സവം യു.പി വിഭാഗത്തില്‍ അടൂര്‍ സെന്‍റ് മേരീസ് എം.എം.യു.പി 46 പോയന്‍റുമായി മുന്നിലുണ്ട്. പത്തനംതിട്ട സെന്‍റ് മേരീസ് ഹൈസ്കൂള്‍ 45 പോയന്‍റുമായി രണ്ടാംസ്ഥാനത്തുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 88 പോയന്‍േറാടെ ഗവ.എച്ച്.എസ്.എസ് ഒന്നാമതും 68 പോയന്‍റുമായി കോന്നി ഗവ.എച്ച്.എസ്.എസ് ഹൈസ്കൂള്‍ തൊട്ടുപിന്നിലുണ്ട്. ഹയര്‍സെക്കന്‍ഡറി വിഭാഗം മത്സരങ്ങളില്‍ 108 പോയന്‍റും ഹൈസ്കൂള്‍ വിഭാഗത്തില്‍ 119 പോയന്‍റുമായി എസ്.വി.ജി.വി.എച്ച്.എസ് കിടങ്ങന്നൂര്‍ ഒന്നാമതത്തെി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 77 പോയന്‍റും ഹൈസ്കൂള്‍ വിഭാഗത്തില്‍ 99 പോയന്‍റുമായി സെന്‍റ് ബഹനാന്‍സ് എച്ച്.എസ്.എസ് ചെങ്ങരൂര്‍ രണ്ടാം സ്ഥാനത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.