സന്നിധാനത്ത് ഭക്തിഗാനം മാറി

ശബരിമല: സന്നിധാനത്ത് ശ്രീകോവില്‍ നടതുറക്കുമ്പോള്‍ ഇടേണ്ട ഭക്തിഗാനം സമയം തെറ്റിച്ച് ഇട്ടതും കേള്‍പ്പിക്കേണ്ട നിര്‍ദിഷ്ട ഗാനം മാറിയതും കേള്‍വിക്കാരെ ആശയക്കുഴപ്പത്തിലാക്കി. എന്നും ഉച്ചപൂജ കഴിഞ്ഞ് നട അടച്ചതിനുശേഷം വൈകുന്നേരം നാലിന് നട തുറക്കുമ്പോള്‍ ജയവിജയന്മാര്‍ ആലപിച്ച ‘ശ്രീകോവില്‍ നട തുറന്നൂ’ എന്നാരംഭിക്കുന്ന റെക്കോഡ് ഗാനമാണ് ഇടുന്നത്. വെള്ളിയാഴ്ച 3.50ന് കേട്ടത് മറ്റൊരു ഗാനമായിരുന്നു. ഈ സമയം മാളികപ്പുറവും പരിസരവും വൃത്തിയാക്കുന്നതേയുണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് കൃത്യം നാലിന് വീണ്ടും റെക്കോഡിട്ടതും മറ്റൊരു ഗാനമായിരുന്നു. 4.04ന് നിര്‍ദിഷ്ടഗാനംതന്നെ ഇട്ടെങ്കിലും അത് ഇടക്ക് മുറിഞ്ഞു. ഗാനം തുടര്‍ന്ന് കേള്‍പ്പിക്കാനുള്ള ശ്രമം വിഫലമായതിനത്തെുടര്‍ന്ന് തീര്‍ഥാടകര്‍ക്ക് വിവിധ ഭാഷകളിലുള്ള അറിയിപ്പുകളിലേക്ക് തിരിയുകയായിരുന്നു. പൊലീസിന്‍െറ തെറ്റായ നിര്‍ദേശം മൂലമാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നായിരുന്നു ദേവസ്വം ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍നിന്ന് ലഭിച്ച മറുപടി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ സമയം തെറ്റിച്ച് 3.50ന് അയ്യപ്പസുപ്രഭാതം റെക്കോഡ് വെച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.