ജില്ലയിലെ സ്കൂളുകളില്‍ കലാപഠനം നടക്കുന്നില്ല

പത്തനംതിട്ട: ജില്ലയിലെ സ്കൂളുകളില്‍ കലാപഠനം നടക്കുന്നില്ല, പോയന്‍റിനുവേണ്ടി വേദിയിലത്തെുന്നവരാണ് ഏറെപ്പേരും. മത്സരിക്കാന്‍ ആളുകള്‍ കുറവായ ഇനങ്ങള്‍ കണ്ടത്തെി കുട്ടികളെ പങ്കെടുപ്പിക്കുകയും സ്കൂളിന് പോയന്‍റുണ്ടാക്കുകയും കുട്ടിക്ക് ഗ്രേസ് മാര്‍ക്ക് നേടുകയും ചെയ്യുകയെന്നതാണ് ഇപ്പോഴത്തെ നയം. ഉദാഹരണം ഉര്‍ദു പദ്യം ചൊല്ലല്‍, യക്ഷഗാനം. മൊത്തത്തില്‍ കലോത്സവം കുത്തഴിഞ്ഞ വേദിയായി. പത്തനംതിട്ട പ്രസ് ക്ളബിന്‍െറ നേതൃത്വത്തില്‍ ‘സ്കൂള്‍ കലോത്സവം: പ്രശ്നങ്ങളും പ്രതിവിധികളും’ വിഷയത്തില്‍ നടന്ന സെമിനാറിലാണ് ഇങ്ങനെ അഭിപ്രായമുയര്‍ന്നത്. സ്കൂള്‍ കലോത്സവങ്ങളില്‍ പ്രകടമായ മാറ്റം വേണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത അധ്യാപക സംഘടന പ്രതിനിധികളും കലാരംഗത്തുള്ളവരും പറഞ്ഞു. നൃത്ത ഇനങ്ങളില്‍ സ്പെഷലൈസ്ഡ് ചെയ്ത ഒരാളെങ്കിലും വിധികര്‍ത്താവായി ഉണ്ടെങ്കില്‍ യഥാര്‍ഥ പ്രതിഭകള്‍ക്ക് അവസരം നഷ്ടമാകില്ളെന്ന അഭിപ്രായം മുന്‍ കലാതിലകമായ പത്തനംതിട്ട ഗവ.എച്ച്.എസ്.എസിലെ വിദ്യ പറഞ്ഞു. എന്നാല്‍, നൃത്ത ഇനങ്ങളില്‍ വിധികര്‍ത്താക്കളായി എത്തുന്നവര്‍ ഒരേവിഷയം മാത്രം പഠിച്ചവരാകില്ളെന്നും എല്ലാ വിഭാഗം നൃത്തങ്ങളെക്കുറിച്ചും അവബോധമുള്ളവരായിരിക്കുമെന്നും കലോത്സവ വേദിയിലെ വിധികര്‍ത്താവുകൂടിയായ രാഗം അനൂപ് പറഞ്ഞു. വിധികര്‍ത്താക്കളെ എത്തിക്കുന്നത് ഒരു ഏജന്‍സിയാണെന്നും ജില്ലാ സ്കൂള്‍ കലോത്സവങ്ങളുടെ വിധികര്‍ത്താക്കളുടെ പട്ടിക ഡി.പി.ഐ അംഗീകരിക്കണമെന്ന വ്യവസ്ഥ പാലിക്കാറില്ളെന്നും അധ്യാപക സംഘടനാ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കലോത്സവത്തിന്‍െറ മാനുവല്‍ പരിഷ്കരിക്കണമെന്ന അഭിപ്രായം എം.ജി സര്‍വകലാശാല മുന്‍ കലാപ്രതിഭയും എഴുത്തുകാരനുമായ ഉണ്ണികൃഷ്ണന്‍ പൂഴിക്കാട് പറഞ്ഞു. നിലവാരത്തകര്‍ച്ച കാരണമാണ് പത്തനംതിട്ടയിലെ കുട്ടികള്‍ സംസ്ഥാന കലോത്സവത്തില്‍ തഴയപ്പെടുന്നതെന്നും നൃത്ത ഇനങ്ങളുടെ അതേ പ്രാധാന്യം സാഹിത്യ മത്സരങ്ങള്‍ക്കു നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കലാപഠനം സ്കൂളുകളില്ലാത്തതാണ് കലോത്സവം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗം എസ്. രാജേഷ് അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് ശക്തമായ നേതൃത്വം വിദ്യാഭ്യാസ വിഷയങ്ങളില്‍ നല്‍കുകയും കലാ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും വേണം. കലോത്സവത്തിന്‍െറ നടത്തിപ്പുമായി ബന്ധപ്പെട്ട വിധിനിര്‍ണയത്തില്‍ ഈ രംഗത്ത് പ്രവീണ്യമുള്ള അധ്യാപകരെ കൂടി പങ്കെടുപ്പിച്ചാല്‍ ചെലവുകുറക്കാനാകുമെന്ന് കെ.പി.എസ്.ടി.യു ജില്ലാ പ്രസിഡന്‍റ് ബിനു കെ. സാം പറഞ്ഞു. ഓരോ ഇനത്തിലും പ്രാവീണ്യമുള്ളവരെ വിധികര്‍ത്താക്കളാക്കാന്‍ കഴിയുന്ന സാമ്പത്തിക സാഹചര്യം ഉപജില്ലാ മേളകള്‍ക്കില്ളെന്നും ബിനു ചൂണ്ടിക്കാട്ടി. അപ്പീലുകളേറെയുണ്ടാകുന്നത് രക്ഷാകര്‍ത്താക്കളുടെയും പരിശീലകരുടെയും പിടിവാശിയിലാണ്. നിസ്സാര കാര്യങ്ങളുടെ പേരില്‍ നല്‍കുന്ന അപ്പീലുകള്‍ പലതും യാഥാര്‍ഥ്യം ഗ്രഹിച്ചുകൊണ്ടുള്ളതല്ളെന്നും അധ്യാപകസംഘടന പ്രതിനിധികള്‍ പറഞ്ഞു. അപ്പീലുകള്‍ പരിഗണിക്കുമ്പോള്‍ പരാതിക്കാരെ കൂടി കേള്‍ക്കണമെന്ന് വിദ്യ അഭിപ്രായപ്പെട്ടു. കലോത്സവത്തിന്‍െറ മുഖ്യചുമതലക്കാരനായ ഡി.ഡി.ഇയുടെ അസാന്നിധ്യവും ചര്‍ച്ചയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.