പന്തളം: രാഷ്ട്രീയത്തിനും ജാതിക്കും അതീതമായ സംസ്കാരം ഹൈന്ദവസമൂഹത്തിനുണ്ടാകണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ആരംഭിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രയാര്‍. ഉപനിഷത്തുകളില്‍ അധിഷ്ഠിതമായ സംസ്കാരം ഹൈന്ദവ സമൂഹത്തിനുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സംശുദ്ധതയായിരിക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍െറ കൊടിയടയാളം. ഭക്തന്‍െറ താല്‍പര്യം സംരക്ഷിക്കുന്നതോടൊപ്പം അയ്യപ്പന്‍െറ ഹിതവും കാത്തുസൂക്ഷിക്കും. ഇതിന് ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം ആവശ്യമെങ്കില്‍ നടത്താന്‍ ബോര്‍ഡ് പ്രതിജ്ഞാബദ്ധമാണ്. ശബരിമലയെ ദേശീയ തീര്‍ഥാടനകേന്ദ്രമാക്കി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കാന്‍ ബോര്‍ഡ് നേതൃത്വം നല്‍കും. 650 കോടി രൂപയുടെ വികസനപദ്ധതികളുടെ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചു. ഇതിന് അംഗീകാരം ലഭിക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രധാനമന്ത്രിയെ സമീപിക്കുമെന്നും പ്രയാര്‍ പറഞ്ഞു. 5.41കോടി രൂപയുടെ വികസനപദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനത്തിനാണ് പ്രയാര്‍ തറക്കല്ലിട്ടത്. അഞ്ചുനിലകളിലായി നിര്‍മിക്കാവുന്ന കെട്ടിട സമുച്ചയത്തില്‍ മൂന്നുനിലകള്‍ക്കാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. താഴെ 100 വാഹനങ്ങള്‍ ഒരു സമയം പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യം ഒരുക്കും.അയ്യപ്പഭക്തര്‍ക്ക് ഉപയോഗിക്കുന്നതിന് ആധുനിക ശൗചാലയങ്ങളും ഇവിടെ നിര്‍മിക്കും. സ്ഥല പരിമിതിയാണ് പന്തളത്തെ വികസനത്തിന് തടസ്സം. പരമാവധി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ബോര്‍ഡ് വാങ്ങിയ സ്ഥലത്തുതന്നെ നടത്തും. പന്തളത്തത്തെുന്ന അയ്യപ്പഭക്തര്‍ക്ക് കൊട്ടാരവും ക്ഷേത്രവും തിരിച്ചറിയുന്നതിന് ദിശബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് മൂന്നുലക്ഷം രൂപയും ബോര്‍ഡ് അനുവദിച്ചു. ദേവസ്വം ബോര്‍ഡ് അംഗം പി.കെ. കുമാരന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദിശബോര്‍ഡ് സമര്‍പ്പണം ബോര്‍ഡ് അംഗം അജയ് തറയില്‍ നിര്‍വഹിച്ചു. ബോര്‍ഡ് അംഗങ്ങള്‍ക്കും നിയുക്ത രാജ പ്രതിനിധിക്കും നല്‍കിയ സ്വീകരണത്തിന് രാജപ്രതിനിധി മൂലം തിരുനാള്‍ പി.ജി. ശശികുമാരവര്‍മ നന്ദി പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.കെ. സതി,ദേവസ്വം കമീഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദ്, ചീഫ് എന്‍ജിനീയര്‍ ശങ്കരന്‍പോറ്റി, നഗരസഭാ കൗണ്‍സിലര്‍ കെ.ആര്‍. രവി, ബി. കേശവദാസ്, എസ്. അശോക്കുമാര്‍, ആര്‍. ജയകുമാര്‍, എസ്. അഭിലാഷ്, ജി. പൃഥ്വിപാല്‍,രാജരാജവര്‍മ, നരേന്ദ്രന്‍ നായര്‍, ചന്ദ്രശേഖരന്‍ പിള്ള, ജയകുമാര്‍, എ. ബാബു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.