കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ്: പഞ്ചായത്ത് ഭരണസമിതിയില്‍ ഭിന്നത

വടശേരിക്കര: കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് സ്ഥാപിക്കുന്ന വിഷയത്തില്‍ ഭരണസമിതിയില്‍ ഭിന്നത. പെരുനാട് പഞ്ചായത്തില്‍ പുതുതായി അനുവദിച്ച കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് മടത്തുംമൂഴിയിലെ ശബരിമല ഇടത്താവളത്തില്‍ സ്ഥാപിക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയിലെ ഒരു വിഭാഗത്തിന്‍െറ തീരുമാനമാണ് അഭിപ്രായഭിന്നത ഉടലെടുക്കാന്‍ കാരണം. പഞ്ചായത്തിലെ പെരുനാട് മാര്‍ക്കറ്റിന് സമീപം സെക്ഷന്‍ ഓഫിസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ആളുകള്‍ തിങ്കളാഴ്ച രാവിലെ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും രണ്ടാം വാര്‍ഡില്‍ ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി സെക്ഷന്‍ അനുവദിച്ചതായി സര്‍ക്കാറിന്‍െറ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ പെരുനാട് മാര്‍ക്കറ്റിന് സമീപം വാടകരഹിതമായി തറനിരപ്പില്‍ കെ.എസ്.ഇ.ബി ഓഫീസിന് ആവശ്യമായ കെട്ടിടം വിട്ടുനല്‍കാമെന്ന് ഇവിടത്തെ വ്യാപാരി വ്യവസായി ഏകോപന സമിതിയും കുടുംബശ്രീയും വൈദ്യുതി ബോര്‍ഡ് അധികൃതര്‍ക്ക് കത്തുനല്‍കിയിരുന്നു. എന്നാല്‍ ഇതിനെ മറികടന്ന് പെരുനാട് മടത്തുംമൂഴിയിലെ ശബരിമല ഇടത്താവളത്തില്‍ ഓഫിസ് സ്ഥാപിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതിയിലെ ഒരുവിഭാഗം കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടതാണ് വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് സെക്ഷന്‍ ഓഫീസ് അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം പുറത്തുവന്നത്. എന്നാല്‍ പത്താം തീയതിക്കുശേഷം പഞ്ചായത്ത് കമ്മിറ്റി കൂടിയിട്ടില്ളെന്നിരിക്കെ കമ്മിറ്റി തീരുമാനമായി കെ.എസ്.ഇ.ബിക്ക് നല്‍കിയ കത്ത് വ്യാജമാണെന്ന് പെരുനാട് മാര്‍ക്കറ്റ് വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന ഭരണകക്ഷി അംഗം പറയുന്നു. നിശ്ചിതസമയത്തിനുള്ളില്‍ കെ.എസ്.ഇ.ബിക്ക് ഓഫിസ് കെട്ടിടം കണ്ടത്തൊനായില്ളെങ്കില്‍ പെരുനാടിന് അനുവദിച്ച സെക്ഷന്‍ ഓഫിസ് സഫലമാകാതെ പോകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.