റാന്നി: ബ്ളോക്കിന് കീഴിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമം അഞ്ചുവര്‍ഷംകൊണ്ട് പരിഹരിക്കാന്‍ ലക്ഷ്യമിടുന്ന സമ്പൂര്‍ണ അമൃതധാര പദ്ധതിക്ക് മുന്‍ഗണന നല്‍കി 62.02 കോടി വരവും അത്ര തന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ബ്ളോക് പഞ്ചായത്ത് അവതരിപ്പിച്ചു. പ്രസിഡന്‍റ് ഗിരിജ മധുവിന്‍െറ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്‍റ് ആന്‍സണ്‍ തോമസ് കണ്ണാടിക്കല്‍ ബജറ്റ് അവതരിപ്പിച്ചു. സമ്പൂര്‍ണ അമൃതധാരാ പദ്ധതിക്കായി നടപ്പു വര്‍ഷം 1.50 കോടി രൂപ വകയിരുത്തി. പാര്‍പ്പിട പദ്ധതികള്‍ക്കായി 8.50 കോടി രൂപയും ഗ്രാമീണ റോഡുകളുടെ പൂര്‍ത്തീകരണത്തിനായി 9,35,86,100 രൂപയും ജൈവകൃഷി പ്രോത്സാഹിപ്പിച്ച് ഭക്ഷ്യ ഉല്‍പാദനത്തിനായി 60 ലക്ഷം രൂപയും ചെലവാക്കാന്‍ ലക്ഷ്യമിടുന്നു. പട്ടികജാതി-വര്‍ഗ ജനങ്ങളുടെ ഭവനം, പഠനം, യുവാക്കളുടെ തൊഴില്‍ സംരംഭങ്ങള്‍, കോളനികളുടെ റോഡ്, വൈദ്യുതീകരണം, കുടിവെള്ളം എന്നിവക്കായി 1.09 കോടി രൂപ വകയിരുത്തി. വൃദ്ധര്‍, വികലാംഗര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നീ വിഭാഗങ്ങളുടെ ക്ഷേമ കാര്യങ്ങള്‍ക്കായി 26.75 ലക്ഷം രൂപ വകയിരുത്തി. ബ്ളോക്ക് പഞ്ചായത്ത് ആസ്ഥാന മന്ദിരം നിര്‍മിക്കുന്നതിന് 1.50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ആസ്ഥാന മന്ദിരം നിര്‍മിക്കുന്നതിനായി എം.എല്‍.എയുടെ ആസ്തി വികസന പദ്ധതി പ്രകാരം നടപ്പു വര്‍ഷം 20 ലക്ഷം രൂപ വകയിരുത്തി പണിയാരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. അംഗങ്ങളായ ഓമന ശ്രീധരന്‍, കെ. ഉത്തമന്‍, ബിബിന്‍ മാത്യു, മിനു എബ്രഹാം, ജേക്കബ് വളയംപള്ളി, ബിനോയ് കുര്യാക്കോസ്, രാജന്‍ നീറംപ്ളാക്കല്‍, ഷാനു സലീം, ചിഞ്ചു അനില്‍, മേഴ്സി പാണ്ടിയത്ത്, ലത സുരേഷ്, ബി.ഡി.ഒ (സെക്രട്ടറി) കെ.സി. രാജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ മോഹന്‍രാജ് ജേക്കബ്, രേണു മുരളീധരന്‍, ബാബു എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.