പത്തനംതിട്ട: സ്വന്തമായി വീടില്ലാതെ കുടിലില്‍ കഴിഞ്ഞിരുന്ന മുട്ടത്തുകോണം എസ്.്എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥിനി ആര്യക്ക് ഇനി സുരക്ഷിതമായി അന്തിയുറങ്ങാം. സ്കൂളിലെ എന്‍.എസ്.എസ് വളന്‍റിയര്‍ കൂടിയായ ആര്യക്കൊരു ഭവനത്തിനുവേണ്ടി മുന്നിട്ടിറങ്ങിയത് സ്കൂളിലെ എന്‍.എസ്.എസ് യൂനിറ്റ് നേതൃത്വത്തില്‍ അധ്യാപകരും പി.ടി.എ ഭാരവാഹികളും. അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ള ആര്യയുടെ കുടുംബം ഏറെക്കാലമായി അടച്ചുപൂട്ടില്ലാത്ത കുടിലിലായിരുന്നു താമസം. ആര്യയുടെ ദയനീയ സ്ഥിതി കൂട്ടുകാര്‍ മുഖേനെയാണ് സ്കൂള്‍ അധികൃതരുടെ ശ്രദ്ധയിലത്തെിയത്. ഇതാണ് വീട് നിര്‍മിക്കണമെന്ന ആശയത്തിന് കാരണമായത്. ആര്യയുടെ മുത്തശ്ശി മൂന്ന് സെന്‍റ് സ്ഥലം വീടിനായി നല്‍കാമെന്നും അറിയിച്ചു. തുടര്‍ന്ന് എന്‍.എസ.്എസ് യൂനിറ്റ് വീടിനായുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. മനുഷ്യസ്നേഹത്തിന്‍െറ കെടാത്ത തിരിനാളം മനസ്സില്‍ സൂക്ഷിക്കുന്നവരും കൂടെ നിന്നു. അങ്ങനെ ഒരു വര്‍ഷംകൊണ്ട് ആര്യക്ക് സ്വന്തമായി മനോഹരമായ ഭവനമുയര്‍ന്നു. അഞ്ചര ലക്ഷത്തോളം രൂപയാണ് വീടിനായി ചെലവായത്. അര്‍ഥവത്തായ ഒരു പേരും വീടിനിട്ടു ‘ശ്രീലകം’. വീടിന്‍െറ താക്കോല്‍ ദാനം 29ന് രാവിലെ പത്തിന് കലക്ടര്‍ എസ്. ഹരികിഷോര്‍ നിര്‍വഹിക്കും. തുടര്‍ന്ന് രണ്ടു മുതല്‍ ചേരുന്ന സ്കൂള്‍ വാര്‍ഷിക സമ്മേളനം എസ്.എന്‍.ഡി.പി പത്തനംതിട്ട യൂനിയന്‍ പ്രസിഡന്‍റ് കെ. പത്മകുമാര്‍ ഉദ്ഘാടനം ചെയ്യും. ഭവന സമര്‍പ്പണം എസ്.എന്‍.ഡി.പി യോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി. സുദര്‍ശനന്‍ നിര്‍വഹിക്കും. പി.ടി.എ പ്രസിഡന്‍റ് എം.പി. മോഹനന്‍ അധ്യക്ഷത വഹിക്കും. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കലാ അജിത് എന്‍ഡോവ്മെന്‍റ് വിതരണം നിര്‍വഹിക്കും. 3.15 മുതല്‍ അനു വി. കടമ്മനിട്ട അവതരിപ്പിക്കുന്ന സംഗീത സായാഹ്നവും നടക്കുമെന്ന് സീനിയര്‍ ടീച്ചര്‍ ജയറാണി, എന്‍.എസ്. എസ് പ്രോഗ്രാം കോഓഡിനേറ്റര്‍ വി. അനിത കുമാരി, അനില്‍ എസ്. കെ, പി.ടി.എ പ്രസിഡന്‍റ് ദേവരാജന്‍ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.