വടശേരിക്കര: പെരുനാട് മാടമണ്‍ കടവിലെ കടത്തുവള്ളം അറ്റകുറ്റപ്പണിക്കായി സര്‍വിസ് മുടക്കിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറുകര കടക്കാന്‍ വഴിയില്ലാതെയായത്. പെരുനാട് പഞ്ചായത്തിലെ മാടമണ്‍ വടക്ക് കരകളെ ബന്ധിപ്പിക്കുന്ന പമ്പാനദിയിലെ കടത്തുവള്ളമാണ് അറ്റകുറ്റപ്പണിയുടെ പേരില്‍ കരക്കു കയറ്റിയിട്ടിരിക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണ് ഇതുവഴി അക്കര പറ്റുന്നത്. പൊതുമരാമത്ത് വകുപ്പിന്‍െറ കീഴിലുള്ള ഈ കടവില്‍ മുന്‍കാലങ്ങളില്‍ പകരം വള്ളമിറക്കിയിട്ടാണ് സ്ഥിരമായുള്ള വള്ളം അറ്റകുറ്റപ്പണിക്കായി മാറ്റിയിരുന്നത്. എന്നാല്‍, ഇത്തവണ മുന്നറിയിപ്പുകളൊന്നുമില്ലാതെ വള്ളം കരക്കു കയറ്റിയതോടെ നാട്ടുകാരും വിദ്യാര്‍ഥികളും വലഞ്ഞു. മാടമണ്‍ തെക്കു കരയില്‍നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും ബസ് സര്‍വിസുമുള്ള പെരുനാട് കരയിലത്തെണമെങ്കില്‍ കടത്തുവള്ളം മാത്രമാണ് ആശ്രയം. അല്ളെങ്കില്‍ മുക്കം വഴിയോ ബംഗ്ളാംകടവ് വഴിയോ 10 കിലോമീറ്ററോളം ചുറ്റിവേണം നാട്ടുകാര്‍ക്ക് പഞ്ചായത്താസ്ഥാനത്തും ആശുപത്രിയിലും പള്ളിക്കൂടങ്ങളിലും മറ്റും എത്തിച്ചേരാന്‍. കഴിഞ്ഞ തിങ്കളാഴ്ചയാണ് വള്ളം കടവില്‍നിന്ന് മാറ്റിയത്. ഇതോടെ മാടമണ്‍കരയിലെ യു.പി സ്കൂളില്‍ പഠിക്കുന്ന കൊച്ചുകുട്ടികളാണ് ഏറെ ദുരിതത്തിലായത്. നദിയില്‍ വെള്ളം കുറവാണെങ്കില്‍ മുതിര്‍ന്നവര്‍ കുടിവെള്ള പദ്ധതിയുടെ തടയണവഴി സാഹസികമായി കടന്നുപോകാറുണ്ട്. എന്നാല്‍, ഇരുവശത്തും അഗാധകയങ്ങളുള്ള തടയണ വഴി കൊച്ചുകുട്ടികള്‍ കടന്നുപോകുന്നത് വന്‍ദുരന്തത്തിന് കാരണമാകും. കടവിനു മുകളില്‍ ഒന്നിലധികം ജലവൈദ്യുതി പദ്ധതികള്‍ ഉള്ളതിനാല്‍ നദിയില്‍ അപ്രതീക്ഷിതമായി ജലനിരപ്പുയരുന്നത് പതിവാണ്. ഇത്തരത്തില്‍ നിരവധി അപകടങ്ങള്‍ ഉണ്ടായ കടവാണ് മാടമണ്ണിലേത്. വടശേരിക്കര, പെരുനാട്, ചിറ്റാര്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ ഇവിടുത്തെ കടത്തുവള്ളത്തെ ആശ്രയിക്കുന്നുണ്ട്. കടത്തുവള്ളം മുടങ്ങിയതിനെ തുടര്‍ന്ന് ഈ പ്രദേശത്തെ ചില രക്ഷിതാക്കള്‍ കലക്ടര്‍ക്കും മറ്റും പരാതി നല്‍കി കാത്തിരിക്കുകയാണ്. കടത്തുവള്ളം മുന്നറിയിപ്പില്ലാതെ മുടക്കുന്നതിനെതിരെ പൊതുമരാമത്ത് അധികൃതര്‍ക്ക് മുമ്പും പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.