കോന്നി: വൈദ്യുതി വകുപ്പിന്‍െറ കോന്നി സെക്ഷന്‍ ഓഫിസില്‍ കോന്നിയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ വൈദ്യുതി ഉപയോഗിച്ച വകയില്‍ അടക്കാനുള്ള തുക 2,88, 96,999 രൂപ. കുടിശ്ശിക ഇനത്തില്‍ കിട്ടാനുള്ള പണം പിരിച്ചെടുക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരടെ സമ്മര്‍ദംമൂലം നിസ്സഹായാവസ്ഥയില്‍ കഴിയുകയാണ് വൈദ്യുതി വകുപ്പ് ജീവനക്കാര്‍. ഗാര്‍ഹിക-വാണിജ്യ ഉപഭോക്താക്കള്‍ വൈദ്യുതി ബില്‍ അടക്കാന്‍ ഒരു നിമിഷം വൈകിയാല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്ന സമീപനം സ്വീകരിക്കുന്ന വൈദ്യുതി ബോര്‍ഡ് ഇവിടെ ബോധപൂര്‍വമായ അനാസ്ഥ കാണിക്കുകയാണ്. കോന്നി സെക്ഷന്‍ ഓഫിസ് പരിധിയില്‍ വരുന്ന ഭൂജല വകുപ്പിന്‍െറ പമ്പ് ഹൗസുകളില്‍ വൈദ്യുതി ഉപയോഗിച്ച വകയില്‍ 2,81,46,204 രൂപയും കോന്നി പൊലീസ് സ്റ്റേഷന്‍, കോന്നി സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ ഓഫിസ് -6,91,560 രൂപയും വനംവകുപ്പിന്‍െറ 10 വൈദ്യുതി കണക്ഷനുകളില്‍ നിന്ന് 35,174 രൂപയും കോന്നി സിവില്‍ സ്റ്റേഷന്‍ 16,735 രൂപയും കോന്നി താലൂക്ക് ഓഫിസും കോന്നി സപൈ്ള ഓഫിസ് -3663 രൂപ വീതവുമാണ് വൈദ്യുതി ഉപയോഗിച്ച ഇനത്തില്‍ അടക്കാനുള്ളത്. നിരവധി തവണ സപൈ്ള ഓഫിസില്‍ നേരിട്ടും അല്ലാതെയും ബില്‍ അടക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും അടക്കാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ കോന്നി സപൈ്ള ഓഫിസിലെ ഫ്യൂസ് ഊരി. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് ജില്ലാ ഭരണാധികാരിയുടെ ഓഫിസ് മുതല്‍ നിരവധി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കോന്നി സെക്ഷന്‍ ഓഫിസിലേക്ക് വിളിച്ച് വൈദ്യുതി വകുപ്പ് ജീവനക്കാരെ ശകാരിക്കുകയായിരുന്നു. ശകാരം കേട്ട് മടുത്ത് ബുധനാഴ്ച ഉച്ചയോടെ ഈ ഓഫിസിലേക്കുള്ള വൈദ്യുതി ബന്ധം ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദം മൂലം പുന$സ്ഥാപിച്ചു. രണ്ടു മാസം വൈദ്യുതി ഉപയോഗിച്ച ശേഷമാണ് വൈദ്യുതി ബില്‍ ഇറങ്ങുന്നത്. ഇലക്ട്രിസിറ്റി ആക്ട് 2003 ഖണ്ഡിക 56 പ്രകാരം ഡിമാന്‍ഡ് ആന്‍ഡ് ഡിസ്കണക്ഷന്‍ നോട്ടീസായാണ് വൈദ്യുതി ബില്‍ ഓരോ ഉപഭോക്താവിന്‍െറയും കൈകളിലത്തെുന്നത്. ബില്‍ ഉപഭോക്താവിന്‍െറ കൈകളില്‍ എത്തി 10 ദിവസത്തിനകം ബില്‍ തുക അടക്കുകയും അടക്കാത്തപക്ഷം 15 ദിവസം കഴിഞ്ഞ് വൈദ്യുതിബന്ധം വൈദ്യുതി വകുപ്പിന് വിച്ഛേദിക്കാനാകും. എന്നാല്‍, പിന്നീടും അഞ്ചു ദിവസം കഴിഞ്ഞശേഷമാണ് മറ്റ് നടപടിയിലേക്ക് വൈദ്യുതി വകുപ്പ് കടക്കുന്നത്. സാധാരണ ജനങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിക്കേണ്ട തുക കൃത്യസമയത്ത് ലഭിച്ചില്ളെങ്കില്‍ കിട്ടേണ്ട തുക പിടിച്ചെടുക്കാന്‍ സാധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുന്ന വകുപ്പുകളാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് കോടികള്‍ നല്‍കാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.