അടൂര്‍: കേരള ചരിത്രത്തില്‍ ഇത്രത്തോളം അഴിമതിയില്‍ മുങ്ങിക്കുളിച്ച മുഖ്യമന്ത്രി ഉണ്ടായിട്ടില്ളെന്ന് സി.പി.ഐ കേന്ദ്ര കമ്മിറ്റി അംഗം പന്ന്യന്‍ രവീന്ദ്രന്‍. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയ യാത്രക്ക് അടൂരില്‍ നല്‍കിയ വരവേല്‍പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധാനം ചെയ്ത് സംസ്ഥാനം ഭരിച്ച 10 മുഖ്യമന്ത്രിമാരിലാരും ഇത്തരത്തില്‍ അഴിമതിക്കഥകളില്‍ ഉള്‍പ്പെട്ടില്ല. ഉമ്മന്‍ ചാണ്ടി എത്ര കളിച്ചാലും അടുത്ത തെരഞ്ഞെടുപ്പില്‍ രക്ഷപ്പെടില്ല എന്നും അദ്ദേഹം പറഞ്ഞു. അടൂര്‍ ഹൈസ്കൂള്‍ ജങ്ഷനില്‍നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകര്‍ നാടന്‍ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പ്രകടനമായത്തെി ജനറല്‍ ആശുപത്രിക്ക് സമീപം ജനകീയ യാത്രയെ സ്വീകരിച്ചു.കാനം രാജേന്ദ്രനൊപ്പം തുറന്ന വാഹനത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയനും ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുമുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം പ്രവര്‍ത്തകര്‍ അണിനിരന്ന ജാഥ നഗരം ചുറ്റി കെ.എസ്.ആര്‍.ടി.സി ജങ്ഷനില്‍ സമാപിച്ചു. പാര്‍ട്ടി കണ്‍ട്രോള്‍ കമീഷന്‍ അംഗം മുണ്ടപ്പള്ളി തോമസ് അധ്യക്ഷത വഹിച്ചു. ജാഥ അംഗങ്ങളായ മുല്ലക്കര രത്നാകരന്‍, പി. പ്രസാദ്, കെ.ആര്‍. ചന്ദ്രമോഹന്‍, ടി.ജെ. ആഞ്ചലോസ്, ചിഞ്ചു റാണി, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, മണ്ഡലം സെക്രട്ടറി ഡി. സജി എന്നിവര്‍ സംസാരിച്ചു. അരുണ്‍ കെ.എസ്. മണ്ണടി, അടൂര്‍ സേതു, ചെങ്ങറ സുരേന്ദ്രന്‍, ഏഴംകുളം നൗഷാദ്, തെങ്ങമം ശശികുമാര്‍, അഖില്‍, ആര്‍. ജയന്‍, ആര്‍. സനല്‍കുമാര്‍, കുറുമ്പകര രാമകൃഷ്ണന്‍, എം.പി. മണിയമ്മ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.