അപായ സൂചനാ വിളക്കുകള്‍ കണ്ണടച്ചു; ശബരിമല യാത്ര ദുഷ്കരമാകും

വടശേരിക്കര: ശബരിമല പാതയില്‍ വാഹനയാത്ര സുരക്ഷിതമാക്കാന്‍ സ്ഥാപിച്ച അപായ സൂചനാ വിളക്കുകള്‍ കണ്ണടച്ചു. ഇതോടെ ഇതുവഴിയുള്ള യാത്ര അപകട ഭീഷണിയുണ്ടാക്കുന്നു. മണ്ണാറക്കുളഞ്ഞി-ചാലക്കയം-ശബരിമല പാതയില്‍ ചമ്പോണ്‍ വളവിന്‍െറ ഇരുഭാഗത്തും സ്ഥാപിച്ചിരുന്ന സൂചനാ വിളക്കുകളാണ് തകര്‍ന്നത്. ലൈറ്റ് നന്നാക്കാന്‍ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. തീര്‍ഥാടനകാലത്ത് ലൈറ്റുകളിലൊന്ന് വാഹനമിടിച്ചു തകര്‍ന്നിരുന്നു. ഇത് നന്നാക്കി പുന$സ്ഥാപിച്ചിട്ടുമില്ല. എതിര്‍വശത്ത് സ്ഥാപിച്ച വിളക്ക് കാടുമൂടിക്കിടക്കുകയാണ്. തീര്‍ഥാടനകാലം കഴിഞ്ഞതോടെ ബന്ധപ്പെട്ടവരാരും ഇതിന് പരിഹാരം കാണാന്‍ തയാറാകുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.