സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന്

പത്തനംതിട്ട: മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ഇടനാടുകരയുടെ മുന്‍ ഭാരവാഹികള്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ പൊതുയോഗത്തില്‍ അവതരിപ്പിച്ച കണക്കില്‍ മിച്ചമുണ്ടായിരുന്ന ഒന്നരലക്ഷം രൂപ പുതിയ ഭരണസമിതിക്ക് കൈമാറയില്ളെന്നാണ് പ്രധാന ആരോപണം. ഈ തുക ഉപയോഗിച്ച് ക്ഷേത്രത്തിലേക്ക് കസേര വാങ്ങി നല്‍കിയെന്നാണ് മുന്‍ ഭാരവാഹികള്‍ അവകാശപ്പെടുന്ന്. മറ്റൊരു കരക്കാരും ചെയ്യാത്ത കാര്യം പൊതുയോഗ തീരുമാനമില്ലാതെ ചെയ്തതിനുപിന്നില്‍ അഴിമതിയാണ്. കഴിഞ്ഞ പൊതുയോഗത്തില്‍ പങ്കെടുത്തവര്‍ക്ക് വിതരണം ചെയ്ത വരവുചെലവ് കണക്ക് രേഖപ്പെടുത്തിയ ബുക്കില്‍ ഒന്നരലക്ഷം രൂപയുടെ മിച്ചം കാണിക്കുന്നുണ്ട്. ഈ തുക അടുത്തദിവസം നല്‍കാമെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റിന്‍െറ സാന്നിധ്യത്തില്‍ ഉറപ്പുനല്‍കിയതാണ്. എന്നാല്‍, ഇതുവരെ പണം കൈമാറിയില്ല. പിന്നീട് മറ്റൊരു ബുക് അടിച്ചിറക്കി അതില്‍ മലയാലപ്പുഴ ക്ഷേത്രത്തിലേക്ക് മിച്ചംവന്ന തുകകൊണ്ട് കസേര വാങ്ങിനല്‍കിയതായും പറയുന്നു. 18ന് ആരംഭിക്കുന്ന മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്‍െറ ഏഴാം ദിവസത്തെ ഉത്സവമാണ് ഇടനാടുകരയുടേത്. കസേര വാങ്ങിയത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡിന് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കുമെന്നും ക്രമക്കേട് നടത്തിയ മുന്‍ ഭാരവാഹികള്‍ക്കെതിരെ കേസ് നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഇടനാടുകര ഭാരവാഹികളായ വിനോദ് പുളിമൂട്ടില്‍, സന്തോഷ് വളവുങ്കല്‍, വിനോദ് നീരാജനം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.