കോന്നി: സാമ്പത്തിക പ്രതിസന്ധി കാരണം നിര്‍ദിഷ്ട കോന്നി മെഡിക്കല്‍ കോളജ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തില്‍. ഒരു മാസമായി മെഡിക്കല്‍ കോളജിന്‍െറ നിര്‍മാണപ്രവത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് 21 കോടിയോളം സര്‍ക്കാറില്‍നിന്ന് ലഭിക്കാനുണ്ട്. അടുത്തമാസം 15 ആകുമ്പോഴേക്കും നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതായിരുന്നു. രണ്ടാം തവണയാണ് നിര്‍മാണത്തിന് ആവശ്യമായ ഫണ്ട് ലഭിക്കാതാകുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചു വരുമ്പോള്‍ കഴിഞ്ഞവര്‍ഷമാണ് ആദ്യമായി ഫണ്ട് ലഭിക്കാതായത്. അന്ന് സര്‍ക്കാര്‍ 13 കോടി നിര്‍മാണക്കമ്പനിക്ക് നല്‍കാനുണ്ടായിരുന്നു. ആസമയത്ത് കോന്നി മെഡിക്കല്‍ കോളജ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനത്തെിയ റവന്യൂ-കയര്‍ വകുപ്പ് മന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയത്തെുടര്‍ന്ന് കിട്ടാനുള്ള പണം അനുവദിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ രണ്ടാം തവണയാണ് ഇത്രയും കുടിശ്ശിക വന്നിരിക്കുന്നത്. രണ്ടു തവണയായി പണം ലഭിക്കാതെ വന്നതോടെ ആറു മാസത്തോളം നിര്‍മാണം മന്ദഗതിയിലായി.നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കുന്ന ഫണ്ട് ഫിനാന്‍സ്, ഹെല്‍ത്ത് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്‍, മെഡിക്കല്‍ കോളജ് സ്പെഷല്‍ ഓഫിസര്‍ എന്നിവര്‍ വഴിയാണ് നിര്‍മാണക്കമ്പനിയുടെ കൈവശമത്തെുക. ഈ കടമ്പകള്‍ കടക്കാന്‍ മാസങ്ങളോളം വരുന്നതുകൊണ്ടാണ് കൃത്യസമയത്ത് പണം ലഭ്യമാകാത്തത്. വന്‍സാമ്പത്തിക പ്രതിസന്ധിയത്തെുടര്‍ന്ന് 240 തൊഴിലാളികള്‍ ജോലിചെയ്ത സ്ഥലത്ത് ഇന്ന് 60 പേര്‍ മാത്രമാണ് ജോലി ചെയ്യുന്നത്. പ്രതിസന്ധി മറികടക്കാന്‍ നബാര്‍ഡില്‍നിന്ന് അനുവദിച്ചിട്ടുള്ള പണം അടിയന്തരമായി ലഭ്യമാക്കി കെട്ടിടനിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.