ചിറ്റാര്‍: നിര്‍ത്താതെ പെയ്ത വേനല്‍ മഴ ലക്ഷങ്ങളുടെ വനസമ്പത്ത് നശിപ്പിച്ച കാട്ടുതീയെ ശമിപ്പിച്ചു. അതേസമയം, കോലിഞ്ചി കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടവും വരുത്തിവെച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ചിറ്റാര്‍ സീതത്തോട് തണ്ണിത്തോട് മേഖലകളില്‍ വേനല്‍ മഴയത്തെിയത്. അഞ്ചു മുതല്‍ രാത്രി എട്ടുവരെ മഴ പെയ്തു. പ്രദേശത്തെ വനമേഖലകളില്‍ വന്‍തോതില്‍ കാട്ടു തീ പടര്‍ന്നിരുന്നു. അത് കെടുത്താന്‍ ഒരുമാര്‍ഗവും ഇല്ലാതിരിക്കെയാണ് പെരുമഴ എത്തിയത്. കോലിഞ്ചിയുടെ വിളവെടുപ്പ് കാലമായതിനാല്‍ ഈ മേഖലയിലെ കര്‍ഷകര്‍ പറിച്ച് പാറകളുടെ മുകളിലായി ഉണക്കാനിട്ടിരുന്ന കോലിഞ്ചി മഴയില്‍ കുതിര്‍ന്നു. മഴ വരുന്നത് കണ്ട് കര്‍ഷകര്‍ കോലിഞ്ചി വാരിയെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും മുക്കാല്‍ ഭാഗവും നനഞ്ഞു കുതിര്‍ന്നു നാശമായി. സീതത്തോട് വയ്യാറ്റുപുഴ തണ്ണിത്തോട് മേഖലകളിലായി നൂറുകണക്കിന് കോലിഞ്ചി കര്‍ഷകരുടെ പ്രതീക്ഷകളാണ് വേനല്‍മഴ തട്ടിയെടുത്തത്. ഉണക്കാനിട്ടിരിക്കുന്ന കോലിഞ്ചിയില്‍ ജലാംശം ഏറ്റാല്‍ പെട്ടെന്ന് പൂപ്പല്‍ പിടിക്കും. ഇത് പിന്നീട് വില്‍ക്കാനാവില്ല. മഴയില്ലാത്ത സമയം നോക്കിയാണ് കര്‍ഷകര്‍ കോലിഞ്ചി പറിച്ച് ഉണങ്ങാനിടുക. ആദ്യമായാണ് വേനല്‍ മഴയില്‍ ഇത്രത്തോളം കോലിഞ്ചി നശിച്ചുപോയതെന്ന് വയ്യാറ്റുപുഴ സ്വദേശിയായ വാസു പറയുന്നു. റബറിന്‍െറ വിലയിടിവോടെ ഇവിടങ്ങളിലെ ചെറുകിടകര്‍ഷകര്‍ റബര്‍ ടാപ്പ് ചെയ്യാതെ കോലിഞ്ചി കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. കോലിഞ്ചി കാര്‍ഷിക വിളയുടെ പട്ടികയില്‍ വരാത്തതിനാല്‍ വിളവ് നഷ്ടമായ കര്‍ഷകര്‍ക്ക് ഇതിനുള്ള നഷ്ടപരിഹാരവും സര്‍ക്കാറില്‍നിന്ന് കിട്ടില്ല. കിളച്ചെടുക്കുന്ന കോലിഞ്ചി കുറഞ്ഞത് ഒരാഴ്ചയെങ്കിലും വേണം ഉണക്കിയെടുക്കാന്‍. അതിനാല്‍ പാറകളിലെ ചൂടുകൂടി ഏല്‍ക്കാന്‍ അധികമായും കര്‍ഷകര്‍ പാറകളിലാണ് ഉണങ്ങാനായി ഇടുന്നത്. ഇവിടെ നിന്നും ഉണക്കിയെടുക്കുന്ന കോലിഞ്ചി തല്ലി പൊടികള്‍ നീക്കിയ ശേഷമാണ് വില്‍പനക്ക് കടകളില്‍ എത്തിക്കുന്നത്.കഴിഞ്ഞ ദിവസം ലക്ഷങ്ങളുടെ വനസമ്പത്ത് കത്തിയമര്‍ന്ന രാജാംപാറ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ബിമ്മരം വനത്തില്‍ ആളിപ്പടര്‍ന്ന കാട്ടുതീ പൂര്‍ണമായും ശമിക്കാന്‍ മഴ സഹായമായി. നാട്ടുകാര്‍ പലതവണ തീ കെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടിരുന്നു. അതിനാല്‍ കര്‍ഷകര്‍തന്നെ തങ്ങളുടെ കൃഷിയിടങ്ങളില്‍ ഫയര്‍ലൈന്‍ തെളിച്ച് തീപടരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചതിനു പിന്നാലെയാണ് വേനല്‍മഴ തിമിര്‍ത്ത് പെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.