അപകടം വിതച്ച് യുവാക്കളുടെ ഇരുചക്ര വാഹനയാത്ര

പന്തളം: യുവാക്കള്‍ സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ അമിതവേഗം മൂലം നിരവധി മനുഷ്യജീവനുകള്‍ റോഡില്‍ പൊലിയുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും ലൈസന്‍സ് പോലും ലഭിക്കാത്തവരും ഇരുചക്രവാഹനങ്ങളുമായി റോഡില്‍ ഇറങ്ങുന്നതിന്‍െറ അവസാനത്തെ ഇരയാണ് കഴിഞ്ഞദിവസം ചിറമുടി ജങ്ഷന് സമീപം കാല്‍നടയാത്രക്കാരനായിരുന്ന പൂഴിക്കാട് വിനില്‍ റിങ്വര്‍ക്സ് ഉടമ തവളംകുളം രോഹിണിഭവനില്‍ വിശ്വനാഥന്‍. അമിതവേഗത്തില്‍ വന്ന കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ഇരുചക്രവാഹനം വിശ്വനാഥനെ ഇടിക്കുകയായിരുന്നു. സ്കൂളിലും കോളജിലും വാഹനങ്ങളുമായി എത്താന്‍പാടില്ളെന്ന നിയമമുണ്ടെങ്കിലും അത് ലംഘിക്കപ്പെടുകയാണ്.ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ സ്കൂള്‍ യൂനിഫോമില്‍ പന്തളത്തെ തിരക്കേറിയ റോഡിലൂടെ ചീറിപ്പായുന്നത് സ്ഥിരം കാഴ്ചയാണ്. ഇരുചക്രവാഹനങ്ങളില്‍ പലപ്പോഴും നിയമംലംഘിച്ച് മൂന്നുപേര്‍ വരെയാണ് യാത്രചെയ്യുന്നത്. ദിവസവും രാവിലെയും വൈകീട്ടുമാണ് ഇത്തരക്കാര്‍ സ്കൂള്‍, കോളജ് ജങ്ഷനുകള്‍ കേന്ദ്രീകരിച്ച് ആധുനിക ചത്തെുബൈക്കുകളില്‍ എത്തുക. മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ബൈക്കിന്‍െറ സൈലന്‍സറിലും വ്യത്യാസം വരുത്തിയിരിക്കും. കാതടിപ്പിക്കുന്ന ശബ്ദവുമായി ചീറിപ്പായുന്ന ബൈക്ക് യാത്രികരെ പിടികൂടാന്‍ പൊലീസിനും മോട്ടോര്‍ വാഹനവകുപ്പിനുമാകുന്നില്ല. റോഡില്‍ ഏതെങ്കിലും പ്രദേശത്ത് പൊലീസ് പരിശോധനയുണ്ടെന്നറിഞ്ഞാല്‍ ഊടുവഴികളെ ആശ്രയിക്കുകയാണ് ഇവര്‍. ഇതുമൂലം പൊലീസും നിസ്സഹായരാവുകയാണ്. പല ഇരുചക്രവാഹനങ്ങളിലെയും നമ്പര്‍ പ്ളേറ്റുകള്‍ പോലും തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലാണ്. സൂക്ഷ്മദര്‍ശിനി ഉപയോഗിച്ചാല്‍ പോലും കണ്ടുപിടിക്കാന്‍ പ്രയാസകരമാണ് മിക്ക ചത്തെ് ഇരുചക്ര വാഹനങ്ങളുടെയും നമ്പര്‍. അപകടം സംഭവിച്ചാല്‍ നിര്‍ത്താതെപോകുന്ന ഇത്തരം വാഹനങ്ങളുടെ നമ്പര്‍ പോലും പലപ്പോഴും കിട്ടാറില്ല. കാല്‍നടക്കാരാണ് കുടുതലും അപകടത്തിന് ഇരകളാകുന്നത്. പല ഇരുചക്രവാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പോലെ മതിയായ രേഖകള്‍ ഉണ്ടാകാറില്ല. ഈയിടെ പന്തളത്തുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിലും പന്തളത്തെ ഒരു സ്വകാര്യ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളാണ് ബൈക് ഓടിച്ചിരുന്നത്. നിരവധി അപകടങ്ങളാണ് ദിനംപ്രതി പന്തളത്തും സമീപപ്രദേശങ്ങളിലെയും റോഡുകളില്‍ നടക്കുന്നത്. ഭൂരിഭാഗവും നിസ്സാരമായ പരിക്കുകളോടെ രക്ഷപ്പെടുന്നു. ചത്തെു വാഹനങ്ങളുമായി നിരത്തിലിറങ്ങി അപകടകരമായ തരത്തില്‍ ഡ്രൈവിങ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.