സ്കൂളുകളില്‍ ലഹരിവിരുദ്ധ ബോധവത്കരണം ശക്തിപ്പെടുത്തും

പത്തനംതിട്ട: ജില്ലയിലെ സ്കൂളുകളില്‍ ലഹരിവിരുദ്ധ ബോധവത്കരണം ശക്തിപ്പെടുത്താന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി.വി. സുഭാഷിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വ്യാജമദ്യ നിയന്ത്രണ സമിതി യോഗം തീരുമാനിച്ചു. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ സമിതി യോഗം ചേരണമെന്നും തീരുമാനമായി. സ്കൂളുകളില്‍ ബോധവത്കരണം സംഘടിപ്പിക്കുമ്പോള്‍ പഞ്ചായത്ത് പ്രതിനിധികളെക്കൂടി അറിയിക്കണം. പൊലീസും എക്സൈസും സംയുക്ത പരിശോധന നടത്തണം. ചെറുകോല്‍പ്പുഴ, മഞ്ഞനിക്കര, മാരാമണ്‍ തീര്‍ഥാടന വേളകളില്‍ പരിശോധന ശക്തമാക്കണം. കൊടുമണ്‍, തണ്ണിത്തോട്, മലയാലപ്പുഴ, റാന്നി മേഖലകളില്‍ പരിശോധന വ്യാപിപ്പിക്കണം. അടുത്ത അധ്യയന വര്‍ഷത്തില്‍ സ്കൂളുകളിലെ ലഹരിവിരുദ്ധ ക്ളബുകള്‍ കൂടുതല്‍ സജീവമാക്കണമെന്ന് നിര്‍ദേശമുണ്ടായി. അംഗങ്ങള്‍ക്കു പുറമെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.