ദേശീയ റോഡ് സൈക്ളിങ് ചാമ്പ്യന്‍ഷിപ്: 650 പേര്‍ പങ്കെടുക്കും

പത്തനംതിട്ട: ഫെബ്രുവരി 24 മുതല്‍ 27വരെ പത്തനംതിട്ട നിലക്കലില്‍ നടക്കുന്ന ദേശീയ റോഡ് സൈക്ളിങ് ചാമ്പ്യന്‍ഷിപ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 650 താരങ്ങള്‍ പങ്കെടുക്കും. നിലക്കലില്‍നിന്ന് ളാഹയിലേക്കുള്ള 10കിലോമീറ്റര്‍ ദൂരമാണ് മത്സരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ദേശീയ റോഡ് സൈക്ളിങ് ചാമ്പ്യന്‍ഷിപ് വനമേഖലയില്‍ നടക്കുന്നത്. രാജു എബ്രഹാം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കലക്ടര്‍ എസ്. ഹരികിഷോറിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ അസോ. ഭാരവാഹികളുമായി ചാമ്പ്യന്‍ഷിപ് നടത്തിപ്പ് സംബന്ധിച്ച് അവലോകനയോഗം നടന്നു. മത്സരത്തിനത്തെുന്ന താരങ്ങള്‍ക്ക് പമ്പയില്‍നിന്ന് കുടിവെള്ളമത്തെിക്കാന്‍ യോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പിന്‍െറ നേതൃത്വത്തില്‍ ആംബുലന്‍സ് ഉള്‍പ്പടെ മെഡിക്കല്‍ സംഘത്തെ ഏര്‍പ്പെടുത്തും. പമ്പ, നിലക്കല്‍ ഗെസ്റ്റ് ഹൗസുകളില്‍ താമസ സൗകര്യം ലഭിക്കുന്നതിന് ദേവസ്വം ബോര്‍ഡിന് കത്തുനല്‍കും. വനംവകുപ്പിന്‍െറ മൊബൈല്‍ സ്ക്വാഡും എലിഫന്‍റ് സ്ക്വാഡും മത്സര ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. ഫയര്‍ ഫോഴ്സിന്‍െറ ഒരു യൂനിറ്റിനെ ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം കത്തുനല്‍കും. മത്സരത്തിന് മുന്നോടിയായി 20 ന് വൈകീട്ട് മൂന്നിന് പെരുനാട് പഞ്ചായത്ത് ഓഫിസില്‍ പ്രാദേശിക യോഗം ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.