പത്തനംതിട്ട: സിക വൈറസിനെതിരെ ജാഗ്രത പാലിക്കുന്നതിന്‍െറ ഭാഗമായി ജില്ലയിലെ മെഡിക്കല്‍ ഓഫിസര്‍മാരുടെയും ജില്ലാതല പ്രോഗ്രാം ഓഫിസര്‍മാരുടെയും യോഗം പത്തനംതിട്ട ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ശനിയാഴ്ച നടക്കും. ജില്ലയിലെ എല്ലാ ആരോഗ്യ ബ്ളോക്കുകളിലും ആരോഗ്യ പ്രവര്‍ത്തകരുടെ യോഗംവിളിച്ച് അടിയന്തര പ്രതിരോധ പ്രവര്‍ത്തന രൂപരേഖ തയാറാക്കിയതായി ഡി.എം.ഒ ഡോ.ഗ്രേസി ഇത്താക്ക് അറിയിച്ചു. ഡെങ്കിയും ചികുന്‍ഗുനിയയും പരത്തുന്ന ഈഡിസ് ഈജിപ്റ്റി കൊതുകുകളാണ് സിക വൈറസും പരത്തുന്നത്. പനി, സന്ധിവേദന, കണ്ണിനു ചുവപ്പ്, തൊലിപ്പുറത്ത് ചുവന്ന പാട്, തലവേദന, പേശിവേദന എന്നിവയാണ് രോഗത്തിന്‍െറ പ്രാഥമിക ലക്ഷണങ്ങള്‍. ഗര്‍ഭസ്ഥ ശിശുക്കളില്‍ തലയോട്ടി ചെറുതാകുന്ന അവസ്ഥയുണ്ടാകും. രോഗബാധയുണ്ടാകുന്നവരില്‍ മേല്‍ സൂചിപ്പിച്ച ലക്ഷണങ്ങള്‍ ഇല്ലാത്ത അവസ്ഥയുമുണ്ട്. രോഗബാധയേറ്റാല്‍ ഒരാഴ്ചവരെ കൊതുകിലൂടെ വൈറസ് മറ്റുള്ളവരിലേക്ക് വ്യാപിക്കും. ലൈംഗിക ബന്ധത്തിലൂടെയും വൈറസ് വ്യാപിക്കുമെന്ന് സംശയം ഉയര്‍ന്നിട്ടുണ്ടെങ്കിലും ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. ശുദ്ധജലത്തിലാണ് ഈഡിസ് കൊതുകുകള്‍ മുട്ടയിടുന്നത്. വീട്ടിനുള്ളിലും പരിസരത്തും ഇതിനുള്ള സാഹചര്യം സൃഷ്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ആഴ്ചയിലൊരിക്കല്‍ ഉറവിട നശീകരണം നടത്തി ഡ്രൈഡേ ആചരിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.