കുടമുരുട്ടി വനം മാലിന്യക്കൂമ്പാരമാകുന്നു

വടശ്ശേരിക്കര:വിനോദസഞ്ചാര കേന്ദ്രമായ പെരുന്തേനരുവിയിലേക്കുള്ള പ്രധാന റോഡ് കടന്നുപോകുന്ന അത്തിക്കയം കുടമുരുട്ടി ഭാഗത്തെ ഇടവനമായ കുടമുരുട്ടിവനമാണ് മാലിന്യ കേന്ദ്രമായി മാറിയിരിക്കുന്നത്. ഇവിടെ ഒന്നരക്കിലോമീറ്ററോളം ദൂരം റോഡ് കടന്നുപോകുന്ന ഇരുവശങ്ങളിലും ജൈവ മാലിന്യവും പ്ളാസ്റ്റിക് മാലിന്യവും കുന്നുകൂടുകയാണ്. കുടമുരുട്ടിക്കും ഉന്നത്താനിക്കുമിടക്കുള്ള ചെറുവനമാണ് ഇതെങ്കിലും വന്യജീവികളും ജൈവസമ്പത്തും ഏറെയുള്ള പ്രദേശമാണിവിടം. കേറ്ററിങ് സര്‍വിസുകാരും ഇറച്ചിക്കച്ചവടക്കാരുമൊക്കെ ദൂരസ്ഥലങ്ങളില്‍നിന്ന് ഇവിടെയാണ് മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. വനത്തില്‍ പ്ളാസ്റ്റിക്കും മറ്റ് മാലിന്യവും നിരന്നതോടെ വന്യജീവികള്‍ക്കുപോലും കഴിഞ്ഞുകൂടാനാകാത്ത അവസ്ഥയാണ്. കോഴിക്കടയിലെ മാലിന്യവും ഇറച്ചിമാലിന്യവുമൊക്കെ ഇവിടെ തള്ളുന്നതിനാല്‍ പ്രദേശത്ത് കാട്ടുപന്നിശല്യവും വ്യാപകമാണ്. അസഹനീയമായ ദുര്‍ഗന്ധം വഴി യാത്രക്കാരെയും പെരുന്തേനരുവിയിലത്തെുന്ന വിനോദസഞ്ചാരികളെയും വലക്കുന്നു. റാന്നി കരികുളം വനമേഖലയില്‍ ഉള്‍പ്പെടുന്ന കുടമുരുട്ടി ഇടവനം മാലിന്യനിക്ഷേപ ശാലയായിട്ടും വനംവകുപ്പ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.