കോന്നി: കോന്നിയിലെ പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിട്ട് എട്ടുമാസം തികയുന്നു. മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടെങ്കിലും മൂന്ന് പെണ്‍കുട്ടികളെയും മരണത്തിലേക്ക് നയിച്ച കാരണങ്ങളെപ്പറ്റി അന്വേഷണ സംഘത്തിന് കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. ഇതേതുടര്‍ന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള വിധി 27നുണ്ടാകും. ഹൈകോടതി ആവശ്യപ്പെട്ട രേഖകള്‍ ഇതിനോടകം അന്വേഷണ ഉദ്യോഗസ്ഥര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 2015ജൂലൈ ഒമ്പതിനാണ് കോന്നി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥികളായ ആതിര, രാജി, ആര്യ എന്നിവരെ കാണാതായത്. കാണാതായ ദിവസം ഉച്ചക്ക് മകള്‍ തന്‍െറ അടുത്ത് ഊണുകഴിക്കാന്‍ എത്താത്തതിനെ തുടര്‍ന്ന് രാജിയുടെ മാതാവ് സുജാത സ്കൂളില്‍ അന്വേഷിച്ചപ്പോഴാണ് രാജി സ്കൂളില്‍ എത്തിയില്ളെന്ന വിവരം അറിയുന്നത്. ആദിവസം തന്നെ ആതിരയും ആര്യയും സ്കൂളില്‍ എത്തിയിരുന്നില്ല. ഇതേതുടര്‍ന്നാണ് രാജിയുടെ മാതാവ് കോന്നി സി.ഐക്ക് പരാതി നല്‍കിയത്. മൂന്ന് പെണ്‍കുട്ടകള്‍ ഒന്നിച്ചുപോയതിനാല്‍ വൈകീട്ട് തിരിച്ചത്തെുമെന്നുകരുതി പൊലീസ് കാര്യമായ അന്വേഷണം നടത്തിയിരുന്നുമില്ല. തൊട്ടടുത്ത ദിവസം പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴേക്കും മൂന്നുപെണ്‍കുട്ടികളും കേരളം കടന്നിരുന്നു. കാണാതായി നാലാംദിവസം രാവിലെയാണ് കോന്നിയെ ഞെട്ടിച്ച വാര്‍ത്തയത്തെുന്നത്. പാലക്കാടിനും ഒറ്റപ്പാലത്തിനും മധ്യേയുള്ള മങ്കട ഭാഗത്തെ റെയില്‍വേ ട്രാക്കില്‍ ആതിരയും രാജിയും മരിച്ചനിലയിലും ആര്യയെ അതീവ ഗുരുതരാവസ്ഥയിലും കണ്ടത്തെിയത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആര്യയും മരിച്ചു. കേരളത്തെ തന്നെ ഞെട്ടിച്ച ദുരന്തം അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഐ.ജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുമ്പുതന്നെ മരണം ആത്മഹത്യയാണെന്നും മരിച്ച പെണ്‍കുട്ടികളെ മോശമായി ചിത്രീകരിച്ചതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണച്ചുമതല എ.ഡി.ജി.പി സന്ധ്യക്ക് കൈമാറി. ഇവരുടെ നേതൃത്വത്തില്‍ ഉമ ബഹ്റയാണ് കേസ് അന്വേഷിച്ചത്. അന്വേഷണത്തില്‍ കാണാതായ ദിവസം മുതല്‍ ഇവര്‍ ട്രെയിനിലും ബസുകളിലും യാത്രയായിരുന്നുവെന്നും അതിന്‍െറ ടിക്കറ്റുകളും കണ്ടത്തെിയിരുന്നു. കാണാതായ ദിവസം ചെങ്ങന്നൂരില്‍നിന്ന് ട്രെയിന്‍ കയറി ബംഗളൂരുവില്‍ എത്തി ലാല്‍ ബാഗും ബൊട്ടാണിക്കല്‍ ഗാര്‍ഡനും സന്ദര്‍ശിച്ച് തിരികെ എറണാകുളത്തത്തെി. അവിടെ നിന്ന് വീണ്ടും ബംഗളൂരുവിലേക്ക് പോയതായി കണ്ടത്തെി. ബംഗളൂരുവില്‍നിന്ന് ആര്യ വിറ്റ ടാബും പൊലീസ് കണ്ടത്തെി. കോന്നിയിലെ പെണ്‍കുട്ടികള്‍ മരണപ്പെട്ടിട്ട് എട്ടുമാസം പിന്നിട്ടുകഴിഞ്ഞിട്ടും ഇവരെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വെളിപ്പെട്ടിട്ടില്ല. തങ്ങളുടെ മക്കള്‍ എന്ത് കാരണത്താലാണ് ആത്മഹത്യ ചെയ്തതെന്ന് അറിയാന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ട്. അന്വേഷണത്തില്‍ ഒരുവിധ പുരോഗതിയും ഉണ്ടാവാത്തതിനത്തെുടര്‍ന്നാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ആതിരയുടെയും രാജിയുടെയും മാതാപിതാക്കള്‍ ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.