തിരുവല്ല: രാമന്‍ചിറയിലെ ശുദ്ധീകരണ പ്ളാന്‍റില്‍നിന്ന് റവന്യൂ ടവറിലേക്കും താലൂക്ക് ആശുപത്രിയിലേക്കും കുടിവെള്ളം എത്തിക്കാന്‍ റോഡില്‍ കുഴലുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കാന്‍ തയാറാകാത്ത കെ.എസ്.ടി.പിയുടെ നടപടി രോഗികളുടെ കുടിവെള്ളം മുട്ടിക്കുന്നു. പദ്ധതിയുടെ ഭാഗമായി നഗരസഭാ ഉടമസ്ഥതയിലുള്ള റോഡുകളില്‍കൂടി റവന്യൂ ടവര്‍വരെ കുഴലുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. പക്ഷേ, തിരുവല്ല-കായംകുളം റോഡ് വെട്ടിപ്പൊളിച്ച് കുഴലുകള്‍ സ്ഥാപിക്കുന്നതില്‍ കെ.എസ്.ടി.പി അധികൃതര്‍ക്കുള്ള എതിര്‍പ്പാണ് താലൂക്ക് ആശുപത്രിയിലേക്ക് ജലം എത്തിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത്. റവന്യൂ ടവറിലും താലൂക്ക് ആശുപത്രിയിലും കാലങ്ങളായി നിലനിന്ന ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണാനായി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് നല്‍കിയ 50 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വെട്ടിപ്പൊളിക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 20 ലക്ഷം രൂപ കെട്ടിവെക്കണം എന്നതായിരുന്നു മുന്‍ നഗരസഭാ കൗണ്‍സിലിന്‍െറ തീരുമാനം. ഇതുമൂലം പദ്ധതിയുടെ പ്രവര്‍ത്തനം നീണ്ടു. പുതിയ കൗണ്‍സില്‍ അധികാരത്തില്‍ എത്തിയതോടെ നഗരസഭാ റോഡുകളില്‍ കുഴലുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കി. ഫണ്ടിന്‍െറ ലഭ്യത അനുസരിച്ച് പിന്നീട് പണം നല്‍കുമെന്ന അധികൃതരുടെ ഉറപ്പിന്‍െറ അടിസ്ഥാനത്തിലായിരുന്നു അനുമതി. ഇതേതുടര്‍ന്ന് കാട്ടൂക്കര-ചാത്തമല റോഡിലൂടെ ടവറിലേക്കുള്ള ജലവിതരണക്കുഴലുകള്‍ സ്ഥാപിച്ചു. കുഴലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ജോലികള്‍ മാത്രമാണ് ഇനി ബാക്കി. എന്നാല്‍, അറ്റകുറ്റപ്പണിക്കുള്ള പണം ഉടന്‍ അടക്കണമെന്ന കെ.എസ്.ടി.പിയുടെ നിലപാടാണ് താലൂക്ക് ആശുപത്രിയിലെ രോഗികളുടെ കുടിവെള്ളം മുട്ടിക്കുന്ന സ്ഥിതിയിലേക്കത്തെിച്ചത്. ഗാര്‍ഹിക ഉപയോഗത്തിനുള്ള കുഴലുകളിലൂടെ ആയിരുന്നു ടവറിലേക്ക് ജലം എത്തിച്ചിരുന്നത്. ഇതുമൂലം ടവറിലെ സംഭരണികളില്‍ കുടുതല്‍ ജലം സംഭരിക്കാന്‍ കഴിയാതെ പോയതാണ് ഇവിടെ ജലക്ഷാമത്തിന് കാരണമായിരുന്നത്. ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള മൂന്നു ലക്ഷം ലിറ്റര്‍ ശേഷിയുള്ളതും കെട്ടിടത്തിന് മുകളിലുള്ള രണ്ടു ലക്ഷം ലിറ്റര്‍ ശേഷിയുള്ളതുമായ സംഭരണികളിലേക്ക് ജലം എത്തിച്ച് വിതരണം നടത്താനാണ് പദ്ധതി. അടുത്ത ആഴ്ചയോടെ ഈ പദ്ധതി കമീഷന്‍ ചെയ്യാനാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. എന്നാല്‍, താലൂക്ക് ആശുപത്രിയിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണാന്‍ കലക്ടര്‍ അടക്കമുള്ളവരുടെ ഇടപെടല്‍ ആവശ്യമാണെന്നാണ് ഉയരുന്ന അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.