വൈദ്യുതാഘാതമേറ്റ് കോളജ് വിദ്യാര്‍ഥികളടക്കം ആറുപേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കടമ്മനിട്ട: കടമ്മനിട്ട കോളജ് കാമ്പസിനുള്ളിലൂടെ കടന്നു പോകുന്ന 11 കെ.വി ലൈനില്‍നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥികളടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. ഒരു വിദ്യാര്‍ഥിയുടെനില ഗുരുതരമാണ്. ബുധനാഴ്ച രാവിലെ ഒമ്പതോടെ കടമ്മനിട്ട മൗണ്ട് സീയോണ്‍ എന്‍ജിനീയറിങ് കോളജിലായിരുന്നു സംഭവം. മൂന്നാം വര്‍ഷ ഇലക്ട്രോണിക്സ് ആന്‍ഡ് അപൈ്ളഡ് സയന്‍സ് വിദ്യാര്‍ഥികള്‍ക്കാണ് വൈദ്യുതാഘാതമേറ്റത്. നാരങ്ങാനം പാറയില്‍ ആലുമൂട്ടില്‍ സുശീലന്‍െറ മകന്‍ അനന്ദു (20)രാജേഷ് തോമസ് (20), ഡെറിന്‍ ഉമ്മന്‍ മാത്യു(20),വി.ജെ. ജയേഷ് (20), കോളജിലെ ജീവനക്കാരായ ബംഗാള്‍ സ്വദേശി സോജന്‍ (30), കമലാസനന്‍ (58) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനന്ദുവിന്‍െറ നില ഗുരുതരമാണ്.കോളജില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്നു വന്നിരുന്ന ഇലക്്ട്രോണിക്സ് എക്സിബിഷന്‍െറ ഭാഗമായി സ്ഥാപിച്ചിരുന്ന പന്തല്‍ ഇളക്കി മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പന്തലിന്‍െറ മുകള്‍ ഭാഗം കാമ്പസിനുള്ളിലൂടെ കടന്നു പോകുന്ന 11 കെ.വി. വൈദ്യുതി കമ്പിയില്‍ തട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനന്ദുവും കോളജിലെ ജീവനക്കാരായ സോജനും കമലാസനനുമാണ് പന്തല്‍ ഉയര്‍ത്തിയത്. മറ്റുള്ളവര്‍ സമീപത്ത് നില്‍ക്കുകയായിരുന്നു. വലിയ ശബ്ദത്തോടെ ആറു പേരും തെറിച്ചു വീഴുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. അനന്ദു ഐ.സി.യുവിലാണ്. മറ്റുള്ളവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.