കുന്നിടിച്ചു നിരത്താനുള്ള നീക്കം തടഞ്ഞു

പന്തളം: ജിയോളജി പാസിന്‍െറ മറവില്‍ കുന്നിടിച്ചു നിരത്താനുള്ള നീക്കം ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. പന്തളത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്ന ആതിരമല, പറയന്‍റയ്യത്ത്, കുരമ്പാല എന്നീ പ്രദേശങ്ങളിലാണ് ജിയോളജി വകുപ്പില്‍നിന്ന് സമ്പാദിച്ച പാസിന്‍െറ മറവില്‍ മണ്ണ് മാഫിയ കുന്നിടിച്ചു നിരത്തുന്നത്. ലക്ഷങ്ങള്‍ മാഫിയകള്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിയുന്ന മണ്ണ് വ്യാപാരം സംബന്ധിച്ച് ‘മാധ്യമം’ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുരമ്പാലയുടെ സമീപങ്ങളായ ആതിരമല ശിവപാര്‍വതി ക്ഷേത്രത്തിനു സമീപവും മൈലാടുംകുളം ഭാഗം, തണ്ടാനുവിള, മുക്കോടിഭാഗം, എം.സി റോഡില്‍ മൈനാഗപ്പള്ളി ക്ഷേത്രത്തിനു സമീപം എന്നിവിടങ്ങളില്‍ ആരംഭിച്ച കുന്നിടിക്കലാണ് ബി.ജെ.പി നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം തടഞ്ഞത്. വീടുവെക്കാന്‍ താല്‍പര്യമുള്ളവരെ കണ്ടത്തെിയാണ് മാഫിയ പാസ് സംഘടിപ്പിക്കുന്നത്. വീട്ടുടമസ്ഥര്‍ വീടുവെക്കാന്‍ ആലോചിക്കുന്ന സ്ഥലത്തിന്‍െറ രേഖകള്‍ മാത്രം നല്‍കിയാല്‍ നഗരസഭ മുതല്‍ ജിയോളജിസ്റ്റിന്‍െറ അനുമതി വാങ്ങുന്നതുവരെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും മണ്ണ് മാഫിയ തന്നെയാണ് ചെയ്യുന്നത്. ഇതിന് നഗരസഭ, വില്ളേജ്, താലൂക്ക്, ജിയോളജി ഓഫിസുകളില്‍ പ്രത്യേക സംവിധാനവുമുണ്ട്. മണ്ണെടുക്കേണ്ട സ്ഥലം വില്ളേജ് അധികൃതര്‍ അളന്ന് തിട്ടപ്പെടുത്തി നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇത് പാലിക്കപ്പെടാറില്ല. മണ്ണെടുക്കാനത്തെുന്ന വാഹനങ്ങള്‍ കൃത്യമായി പരിശോധന നടത്താന്‍ പൊലീസ് അധികൃതര്‍ തയാറാകണമെന്ന് പാസില്‍ പറയുന്നു. പാസില്‍ പറഞ്ഞിരിക്കുന്ന ടിപ്പറുകള്‍ കൂടാതെ നിരവധി വാഹനങ്ങളിലാണ് ഇത്തരം മണ്ണെടുപ്പ് കേന്ദ്രത്തില്‍നിന്ന് മണ്ണുമായി പോകുന്നത്. നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നെങ്കിലും രേഖാമൂലം പരാതി ലഭിച്ചാലെ നടപടിയെടുക്കാന്‍ കഴിയൂ എന്ന് അടൂര്‍ ആര്‍.ഡി.ഒ ബി. രഘു ‘മാധ്യമ’ത്തോട് പറഞ്ഞു. നിയമലംഘനം ബോധ്യപ്പെട്ടാല്‍ സ്വമേധയാ നടപടിയെടുക്കേണ്ട ബന്ധപ്പെട്ട അധികാരികള്‍ മുഖം തിരിക്കുന്നതിന് പിന്നില്‍ മണ്ണ് മാഫിയയുടെ ശക്തമായ ഇടപെടലാണെന്നാണ് ജനസംസാരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.