പത്തനംതിട്ട: ശബരിമലയെ വിനോദസഞ്ചാര കേന്ദ്രമാക്കാന്‍ അനുവദിക്കില്ളെന്ന് സംഘ്പരിവാര്‍ സംഘടനകള്‍ വാദിക്കുന്നതിനിടെ ശബരിമലയില്‍ പദ്ധതികളുമായി കേന്ദ്ര ടൂറിസം വകുപ്പ്. 100 കോടിയോളം രൂപയുടെ പദ്ധതികളാണ് കേന്ദ്ര ടൂറിസം വകുപ്പ് ശബരിമലയില്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ നടപടി. വികസന പദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴെല്ലാം ബി.ജെ.പി അടക്കമുള്ള ഹിന്ദു സംഘടനകള്‍ വിനോദസഞ്ചാരകേന്ദ്രമായി കണ്ടുള്ള വികസനങ്ങളാണ് നടപ്പാക്കുന്നതെന്ന് ആക്ഷേപിച്ചിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍െറ പ്രധാന ആരോപണം ശബരിമലയെ വിനോദസഞ്ചാര കേന്ദ്രമാക്കാന്‍ ശ്രമം നടക്കുന്നുവെന്നായിരുന്നു. ശബരിമല ആരാധനാകേന്ദ്രമാണെന്നും അവിടം ഉല്ലാസ കേന്ദ്രമാക്കി മാറ്റുന്നതിനെ എതിര്‍ക്കുമെന്നും ഹിന്ദു സംഘടനകള്‍ പറഞ്ഞിരുന്നു. സ്പിരിച്വല്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയില്‍പെടുത്തിയാണ് പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നതെന്ന് കഴിഞ്ഞദിവസം ശബരിമല സന്ദര്‍ശിച്ച കേന്ദ്ര ടൂറിസം പ്രോജക്ട് മാനേജിങ് കമ്മിറ്റി അംഗം വൈഭവ് പ്രകാശിന്‍െറ നേതൃത്വത്തിലുള്ള സംഘം പറഞ്ഞിരുന്നു. എരുമേലി, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായാണ് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുള്ളത്. പമ്പ-സന്നിധാനം ട്രക്കിങ് പാത്തിന് പൈതൃകഭംഗി പകരുംവിധം കല്ലുപാകല്‍, സന്നിധാനത്ത് പുതിയ അരവണ കോംപ്ളക്സ്, ക്യൂ നില്‍ക്കുന്നവര്‍ക്ക് വിശ്രമസൗകര്യം, ജലശുദ്ധീകരണത്തിന് ആര്‍.ഒ പ്ളാന്‍റ്, വൈദ്യുതിക്ക് സോളാര്‍ പ്ളാന്‍റ് തുടങ്ങിയവയാണ് പ്രധാന പദ്ധതികള്‍. എരുമേലിയില്‍ ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍, പൊലീസ് എയ്ഡ്പോസ്റ്റ്, പില്‍ഗ്രിമേജ് വെല്‍നസ് സെന്‍റര്‍, ശൗചാലയ സമുച്ചയം, കുടിവെള്ള സൗകര്യം എന്നിവയും വിഭാവനം ചെയ്യുന്നു. ഒപ്പം വിനോദസഞ്ചാര കേന്ദ്രമായ ഗവിയില്‍ 35 കോടിയുടെയും തേക്കടിയിലും വാഗമണ്ണിലുമായി 65 കോടിയുടെയും പദ്ധതികളും നടപ്പാക്കുന്നുണ്ട്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയരുന്നതിനിടെയാണ് ടൂറിസം വകുപ്പിന്‍െറ കടന്നുവരവ്. ശബരിമല വനമേഖലയും ക്ഷേത്രവും വിനോദസഞ്ചാരത്തിന്‍െറ ഭാഗമാക്കിയാല്‍ ക്ഷേത്രാചാരങ്ങള്‍ ലംഘിക്കപ്പെടുന്നതിനും വനമേഖലയുടെ പരിസ്ഥിതിനാശത്തിനും കാരണമാകുമെന്ന വാദമാണ് ഹിന്ദു സംഘടനകള്‍ ഉയര്‍ത്തുന്നത്. വിനോദസഞ്ചാരം എന്ന നിലയില്‍ കടന്നുവരുന്നവര്‍ വ്രതാനുഷ്ഠാനം പാലിച്ചെന്നുവരില്ല, തീര്‍ഥാടന ടൂറിസം എന്ന പാക്കേജുകളില്‍ തീര്‍ഥാടകര്‍ എത്തുന്നത് സ്ത്രീകളുടെ കടന്നുവരവിനും ഇടയാക്കും. ഇപ്പോള്‍ ടൂറിസം വകുപ്പ് ആവിഷ്കരിച്ചിരിക്കുന്ന പദ്ധതികളില്‍ തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കുന്നതിനാണ് മുന്‍തൂക്കം. നടപ്പാത കല്ലുപാകല്‍ മാത്രമാണ് മോടികൂട്ടലായുള്ളത്. ശബരിമലയില്‍ വിനോദസഞ്ചാര സൗകര്യങ്ങളല്ല അടിസ്ഥാനസൗകര്യ വികസനമാണ് ആവശ്യമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഭക്ഷണം, വരിനില്‍ക്കുന്നവര്‍ക്ക് വിശ്രമസൗകര്യം എന്നിവയാണ് ആവശ്യം. ഹിന്ദു സംഘടനകള്‍ എന്നും ആവശ്യപ്പെട്ടു വന്നിട്ടുള്ളതും അതാണ്. ഇപ്പോള്‍ കേന്ദ്ര ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയില്ല. അതിനാല്‍ അതിനോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. തീര്‍ഥാടന വിനോദസഞ്ചാരം (പില്‍ഗ്രിം ടൂറിസം) എന്നനിലയില്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ തെറ്റില്ളെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് ഏറ്റവും ആവശ്യം നടപ്പന്തല്‍ വിപുലീകരണമാണ്. ഇപ്പോള്‍ സന്നിധാനത്ത് കൊള്ളുന്നതിന്‍െറ 15 ശതമാനത്തോളം കൂടുതല്‍ തീര്‍ഥാടകര്‍ക്ക് സന്നിധാനത്ത് തങ്ങാന്‍ അത് സൗകര്യമൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.