വടശേരിക്കര (പത്തനംതിട്ട): ജാതി വിവേചനത്തിന്‍െറ ഇരയായി ആത്മഹത്യ ചെയ്ത ഹൈദരാബാദ് യൂനിവേഴ്സിറ്റി വിദ്യാര്‍ഥി രോഹിത് വെമുല സംഭവം രാജ്യമെമ്പാടും പ്രതിഷേധാഗ്നി പടര്‍ത്തുമ്പോഴും സമാന സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത പത്തനംതിട്ട റാന്നി പെരുനാട് കാര്‍മല്‍ എന്‍ജിനീയറിങ് കോളജിലെ ദലിത് വിദ്യാര്‍ഥിയുടെ മരണം സംബന്ധിച്ച് അന്വേഷണമില്ല. കോളജ് അധികൃതരുടെ പീഡനത്തെ തുടര്‍ന്നാണ് അമല്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു. കൊട്ടാരക്കര പാങ്ങോട് താഴം പ്രസന്നവിലാസത്തില്‍ ഹവില്‍ദാര്‍ എസ്. പ്രസന്നന്‍െറ മകനായ പി.എസ്. അമലിനെ കല്ലടയാറ്റിലെ കൊട്ടാരക്കര കുന്നത്തൂര്‍ കടപുഴ പാലത്തിന് സമീപം 2015 നവംബര്‍ രണ്ടിന് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്തെുകയായിരുന്നു. പിതാവ് പ്രസന്നന്‍ കോളജ് അധികൃതര്‍ക്കെതിരെ കൊല്ലം റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയെങ്കിലും അന്വേഷണം നടന്നിട്ടില്ല. ബിലീവേഴ്സ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതാണ് പത്തനംതിട്ട ജില്ലയിലെ പെരുനാട് കാര്‍മല്‍ എന്‍ജിനീയറിങ് കോളജ്. ഇവിടുത്തെ മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്ന അമല്‍ തന്‍െറ മരണത്തിന് ഉത്തരവാദി കോളജ് മാനേജറാണെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിരുന്നു. മെറിറ്റ് സീറ്റില്‍ പ്രവേശം നേടിയ അമലിന് കോളജുതല പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞുപോയതിനാല്‍ ഹോസ്റ്റലില്‍നിന്ന് മാറ്റുകയാണെന്നു കാണിച്ച് മാതാവ് സുജയെയും സഹോദരനെയും കോളജിലേക്ക് വിളിപ്പിച്ചിരുന്നു. ഹോസ്റ്റല്‍ ഫീസും മറ്റും എസ്.സി ക്വോട്ടയില്‍ ലഭിച്ചതാണെന്ന് അമല്‍ പറഞ്ഞപ്പോള്‍ കോളജ് മാനേജര്‍ ജാതീയമായി ആക്ഷേപിക്കുകയും എസ്.സി ക്വോട്ട നിര്‍ത്തലാക്കിയാല്‍ നീ എന്തുചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി മാതാവ് സുജ പറയുന്നു. ഭൂട്ടാനില്‍ സൈനിക സേവനം നടത്തുന്ന പിതാവിനെയും കോളജ് മാനേജര്‍ അധിക്ഷേപിച്ചതായി പറയുന്നു. പിതാവ് പട്ടാളത്തിലായതുകൊണ്ടാണ് മകന്‍ പിഴച്ചുപോയതെന്ന് കോളജ് മാനേജര്‍ മാതാവിന്‍െറ മുന്നില്‍വെച്ച് കളിയാക്കി. പിന്നീട് മാനേജ്മെന്‍റിന്‍െറ സമ്മര്‍ദത്തിന് വഴങ്ങി അമലും കുടുംബവും ഹോസ്റ്റല്‍ ഒഴിയാമെന്ന് സമ്മതിച്ചെങ്കിലും മൊബൈലും ലാപ്ടോപ്പും മാനേജര്‍ ഫാ. വില്യംസ് പിടിച്ചെടുത്തു. തൊട്ടടുത്ത ദിവസമാണ് അമല്‍ ആത്മഹത്യ ചെയ്തത്. പഠനത്തില്‍ മികവു കാട്ടിയിരുന്ന അമലിന് മൂന്നാം വര്‍ഷത്തിലത്തെിയപ്പോള്‍ മാര്‍ക്ക് കുറഞ്ഞു എന്ന കാരണത്താല്‍ ഹോസ്റ്റലില്‍നിന്ന് പുറത്താക്കാന്‍ തീരുമാനമെടുത്ത മാനേജ്മെന്‍റിന്‍െറ നടപടിയില്‍ ദുരൂഹതയുണ്ടെന്ന് അമലിന്‍െറ പിതാവും മാതാവും പറയുന്നു. കോളജിലെ നാഷനല്‍ സര്‍വിസ് സ്കീം സംഘാടകനായിരുന്ന അമലിന് അതില്‍ കൂടുതല്‍ സജീവമാകാന്‍ പ്രേരിപ്പിച്ചിരുന്നത് എച്ച്.ഒ.ഡിയും കോളജ് അധികൃതരുമാണ്. അതാണ് മാര്‍ക്ക് കുറയാന്‍ കാരണമായത്.അത് ദൂരദേശത്തുനിന്ന് വന്നുപഠിക്കുന്ന ഒരു വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കാനുള്ള കാരണമായി വ്യാഖ്യാനിക്കുന്നതിലും ദുരൂഹതയുണ്ട്. ബിലീവേഴ്സ് ചര്‍ച്ചും കോളജ് മാനേജറുമൊക്കെ വലിയ ആളുകളാണെന്നും അവരോട് മുട്ടാന്‍ പോകരുതെന്നും അമലിന്‍െറ ചില സഹപാഠികളുടെ രക്ഷാകര്‍ത്താക്കള്‍ വഴി താക്കീത് ചെയ്യുകയും ചെയ്തെന്ന് പിതാവ് പ്രസന്നന്‍ പറഞ്ഞു. അമലിന്‍െറ ആത്മഹത്യക്കെതിരെ കോളജിലെ വിദ്യാര്‍ഥികള്‍ മാനേജറുടെ കോലം കത്തിക്കുന്നത് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തിയിരുന്നു. സമരം ചെയ്തവരെ പിന്നീട് കോളജ് മാനേജ്മെന്‍റ് വിവിധ തരത്തില്‍ പീഡിപ്പിച്ചതായും പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.