റാന്നി: വേനല്‍ വറുതി രൂക്ഷം. കുടിവെള്ള സ്രോതസ്സുകള്‍ വറ്റിവരണ്ടു. കിഴക്കന്‍ മലയോര മേഖലകള്‍ കുടിനീര്‍ക്ഷാമത്തിന്‍െറ പിടിയിലാണ്. നിരവധി ജലവിതരണ പദ്ധതികള്‍ പ്രവര്‍ത്തിക്കുന്ന പമ്പാനദിയും വറ്റിവരളുന്ന സ്ഥിതിയിലേക്ക്. ഇതുമൂലം കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനവും താളം തെറ്റുന്നു. റാന്നി വലിയപാലത്തിനു താഴെ സ്ഥാപിച്ച കിണറ്റില്‍നിന്നാണ് അങ്ങാടി ജലവിതരണ പദ്ധതിക്കായി വെള്ളമെടുക്കുന്നത്. എന്നാല്‍, കിണറ്റില്‍ പമ്പിങ്ങിനാവശ്യമായ വെള്ളമില്ലാത്ത സ്ഥിതിയാണ്. ഇതുമൂലം പദ്ധതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നില്ല. വടശേരിക്കര, കുരുമ്പന്‍മൂഴി പദ്ധതികളിലും പമ്പാനദിയില്‍ ജലവിതാനം താഴ്ന്നതിനെ തുടര്‍ന്ന് വെള്ളം ഇടക്കിടെ മാത്രമാണ് പമ്പ് ചെയ്യാന്‍ കഴിയുന്നത്. തോട്ടമണ്‍, അടിച്ചിപ്പുഴ, ഐത്തല, വെച്ചൂച്ചിറ പദ്ധതികളും പമ്പാനദിയെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വെള്ളം സുലഭമായി ലഭിക്കാത്തതിനാല്‍ പദ്ധതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ളെന്നാണ് പരാതി.പമ്പാനദിയുമായി ബന്ധപ്പെട്ട റാന്നിയിലെ പദ്ധതികളില്‍ റാന്നി മേജര്‍ ജലവിതരണ പദ്ധതി മാത്രമാണ് ഭാഗികമായി പ്രവര്‍ത്തിക്കുന്നത്. പദ്ധതിയില്‍ റാന്നി-വൈക്കം, മന്ദിരം പ്രദേശങ്ങളില്‍ വെള്ളം ഉണ്ടെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കാന്‍ കഴിയുന്നില്ല. പദ്ധതിയില്‍ ഇപ്പോള്‍ വെള്ളം ശേഖരിക്കുന്ന തോട്ടമണ്‍ പദ്ധതി ജലദൗര്‍ലഭ്യം മൂലം ഇടവിട്ട ദിവസങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കത്തുന്ന വേനല്‍ച്ചൂടില്‍ പ്രദേശ മേഖലയിലെ കിണറുകളും ജലാശയങ്ങളും നേരത്തേ തന്നെ വറ്റി. താഴ്ന്ന പ്രദേശങ്ങളും തോടുകളുടെ കരകളിലുമുള്ള കിണറുകളില്‍ മാത്രമാണ് വെള്ളമുള്ളത്. വെള്ളത്തിന് ദൗര്‍ലഭ്യം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ പിക്കപ്പുകളിലും ലോറികളിലും കുടിവെള്ളം എത്തിച്ച് വിതരണം ചെയ്തുവരുന്നുണ്ട്. 2000 ലിറ്റര്‍ വെള്ളത്തിന് 600 രൂപയും ഇതില്‍ കൂടുതലും വില നല്‍കണം. കൂടാതെ ഇത്തരത്തില്‍ കൊണ്ടുവരുന്ന വെള്ളത്തിന്‍െറ ഗുണനിലവാരം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ കര്‍ശനമാക്കിയതോടെ ഈ രംഗത്തിറങ്ങാന്‍ സ്വകാര്യ വാഹനക്കാരും മടിക്കുകയാണ്. ജലക്ഷാമം രൂക്ഷമായ റാന്നി താലൂക്കിലെ വിവിധ മേഖലകളില്‍ വെള്ളമത്തെിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഗ്രാമപഞ്ചായത്തുകളും തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.