മല്ലപ്പള്ളി: ലോക തണ്ണീര്‍ത്തട ദിനത്തില്‍ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ തണ്ണീര്‍ത്തടങ്ങളും പാടശേഖരങ്ങളും തോടും നികത്തുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം എസ്.വി. സുബിന്‍ കലക്ടര്‍ക്ക് പരാതി നല്‍കി. കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ പൂമ്പവയല്‍, വേലംപറമ്പില്‍ പാടശേഖരങ്ങളിലാണ് രാത്രിയിലും അവധി ദിവസങ്ങളിലും മണ്ണിട്ട് നികത്തുന്ന പ്രവൃത്തികള്‍ വസ്തു ഉടമസ്ഥരും മണ്ണ്-റിയല്‍ എസ്റ്റേറ്റ് മാഫിയയും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. വേലംപറമ്പില്‍ പാടശേഖരത്തില്‍ തിങ്കളാഴ്ച രാത്രിയില്‍ നിലംനികത്തി. മണ്ണിട്ട് നികത്തുന്നത് നിര്‍ത്തിവെക്കണമെന്ന് 11ാം വാര്‍ഡിലെ ഗ്രാമപഞ്ചായത്ത് അംഗം ടി.ആര്‍. രാജു വസ്തു ഉടമസ്ഥരോട് മുമ്പ് ആവശ്യപ്പെട്ടിരുന്നു.പാടശേഖരത്തിന് സമീപമുള്ള കുന്നിടിച്ചാണ് പാടശേഖരം നിരത്തുന്നത്. പുഞ്ചവയല്‍ പാടശേഖരത്തില്‍ നെല്ല്, കപ്പ, വാഴ, പച്ചക്കറി എന്നിവ കൃഷി ചെയ്യുന്നുണ്ട്. ചില സ്ഥലത്ത് തെങ്ങും വെച്ചിട്ടുണ്ട്. ജലത്തിന്‍െറ ഒഴുക്ക് തടസ്സപ്പെടുത്തുന്ന വിധം മണ്ണിട്ട് സമീപ ദിവസങ്ങളില്‍ നികത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരോട് വാക്കാല്‍ പരാതിപ്പെട്ടിട്ടും നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.