കോന്നി: വേനല്‍ കടുത്തതോടെ കോന്നി, അരുവാപ്പുലം, പഞ്ചായത്തുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. ഈ പഞ്ചായത്തുകളിലെ ഭൂരിഭാഗം ജനങ്ങളും അച്ചന്‍കോവിലാര്‍, കല്ലാര്‍ തുടങ്ങിയ നദികളുമായി ബന്ധപ്പെട്ടുള്ള കുടിവെള്ള പദ്ധതികളെയാണ് ആശ്രയിക്കുന്നത്. നദികളിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. കോന്നി അരുവാപ്പുലം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള കുടിവെള്ള പദ്ധതിയാണ് കോന്നി-ഊട്ടുപാറ കുടിവെള്ള പദ്ധതി. കോന്നി പഞ്ചായത്തിലെ പ്രധാന പമ്പ്ഹൗസില്‍നിന്ന് വെള്ളം പമ്പുചെയ്ത് പ്രധാന ടാങ്കില്‍ എത്തിച്ച് അവിടെ നിന്നമാണ് കോന്നി ടൗണ്‍, മങ്ങാരം, മാരൂര്‍ പാലം, എലിയറക്കല്‍, കാളഞ്ചിറ, പൂവന്‍പാറ, മരങ്ങാട്ട്, ചിറ്റൂര്‍, വട്ടക്കാവ് ഭാഗങ്ങളിലേക്ക് കോന്നി പഞ്ചായത്തിന്‍െറ പദ്ധതിയില്‍നിന്ന് കുടിവെള്ളം വിതരണം ചെയ്യുന്നത്. കോന്നി പഞ്ചായത്തിലെ ജലവിതരണത്തിന് കോന്നി ഗ്രാമപഞ്ചായത്തും അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ ജലവിതരണത്തിന് അരുവാപ്പുലം ഗ്രാമപഞ്ചായത്തുമാണ് മോട്ടോര്‍ വാങ്ങി നല്‍കിയിരിക്കുന്നത്. കൊട്ടാരത്തില്‍ കടവ് പമ്പ് ഹൗസില്‍നിന്ന് ജലം പമ്പുചെയ്ത് ഊട്ടുപാറയിലത്തെിച്ച് അവിടെനിന്നുമാണ് അരുവാപ്പുലം പഞ്ചായത്തിലെ അരുവാപ്പുലം, കല്ളേലി, വെണ്‍വേലിപ്പടി, ഊട്ടുപാറ, പുളിഞ്ചാണി, അക്കരകാലപ്പടി ഭാഗങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത്. രണ്ട് പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയില്‍ പലപ്പോഴും കുടിവെള്ള വിതരണം മുടങ്ങുന്നത് നിത്യസംഭവമാണ്. വെള്ളം പമ്പുചെയ്യുമ്പോള്‍ കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ പൊട്ടുന്നതുമൂലമാണ് വിതരണം മുടങ്ങുന്നത്. കൂടാതെ അരുവാപ്പുലം പഞ്ചായത്തിലെ മറ്റൊരു കുടിവെള്ള പദ്ധതിയായ മാളാപ്പാറ പദ്ധതിയുടെ സ്ഥിതിയും ഇതുതന്നെയാണ്. പഞ്ചായത്തിലെ ഐരവണ്‍, മാളാപ്പാറ, പരുത്തിമൂഴി മാവനാല്‍, ആനകുത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ ഈ പദ്ധതിയെയാണ് ആശ്രയിക്കുന്നത്. ഈ പദ്ധതിയുടെ ജലസംഭരണി കാലപ്പഴക്കം ചെന്നതിനാല്‍ ചളി നിറഞ്ഞ വെള്ളമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഈ പദ്ധതിയില്‍ വെള്ളം ശുദ്ധീകരിക്കാന്‍ ഒരുവിധ സംവിധാനവുമില്ല. കോന്നി, അരുവാപ്പുലം പഞ്ചായത്തുകളിലെ പ്രധാന കുടിവെള്ള പദ്ധതികളെല്ലാം അപ്പര്‍ അച്ചന്‍കോവിലാറ്റിലെ വെള്ളത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ വരും ദിവസങ്ങളില്‍ കുടിവെള്ള വിതരണം നിലക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. തണ്ണിത്തോട് പഞ്ചായത്തിലെ 13 വാര്‍ഡുകളിലെ ജനങ്ങള്‍ കല്ലാറിനെയും തേക്കുതോട് കുടിവെള്ള പദ്ധതിയെയും ആശ്രയിച്ചാണ് കഴിയുന്നത്. പഞ്ചായത്തിലെ വാര്‍ഡുകള്‍ എല്ലാംതന്നെ ഉയര്‍ന്ന പ്രദേശങ്ങള്‍ ആയതിനാല്‍ വെള്ളം പമ്പുചെയ്യുമ്പോള്‍ സുഗമമായ് വെള്ളം എത്താതിരിക്കുകയും ചെയ്യുന്നുണ്ട്. പഞ്ചായത്തിലെ മേടപ്പാറ, മേക്കണ്ണം, തണ്ണിത്തോട്, തൂമ്പാക്കുളം, മൂര്‍ത്തിമണ്‍, ശ്രീലങ്കന്‍ മുരുപ്പ്, പൂച്ചകുളം, മണ്ണീറ, തലവാനം പ്രദേശങ്ങളിലെ ജനങ്ങളാണ് ഏറ്റവുമധികം കുടിവെള്ളക്ഷാമം അനുഭവിക്കുന്നത്. ഈ പ്രദേശവാസികള്‍ വാഹനം വാടകക്ക് വിളിച്ച് കല്ലാറ്റിലത്തെി കന്നാസുകളില്‍ വെള്ളം ശേഖരിച്ചാണ് കഴിയുന്നത്. തണ്ണിത്തോട് മൂഴിയിലെ പ്രധാന പമ്പ് ഹൗസിന് സമീപം തടയണ കെട്ടി വെള്ളം ശേഖരിച്ച് ഇവിടെനിന്ന് മേക്കണ്ണം-ഇടക്കണ്ണം, കെ.കെ. പാറ, വി.കെ. പാറ, പറക്കുളം ബ്ളൂസ്റ്റര്‍ പമ്പ് ഹൗസുകളില്‍ എത്തിച്ച് അവിടെനിന്നുമാണ് പല പ്രദേശത്തേക്കും കുടിവെള്ളം വിതരണം നടത്തുന്നത്. എല്ലാ വേനലിലും ഏറ്റവുമധികം കുടിവെള്ളക്ഷാമം നേരിടുന്നത് തണ്ണിത്തോട് പഞ്ചായത്തുനിവാസികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.