കശുവണ്ടി ഫാക്ടറികള്‍ പൂട്ടി തൊഴിലാളി സമരം ഇന്ന് ആരംഭിക്കും

അടൂര്‍: അടൂരില്‍ പൂട്ടിയ കശുവണ്ടി ഫാക്ടറികള്‍ക്ക് മുന്നില്‍ ശനിയാഴ്ച മുതല്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കും. അടൂര്‍ താലൂക്കില്‍ അടഞ്ഞുകിടക്കുന്ന കുന്നിട, തെങ്ങമം, കൊടുമണ്‍, മണ്ണടി എന്നിവിടങ്ങളിലെ കശുവണ്ടി ഫാക്ടറികള്‍ക്ക് മുന്നിലാണ് സത്യഗ്രഹം ആരംഭിക്കുക. സി.ഐ.ടി.യു താലൂക്ക് യൂനിയന്‍ പ്രസിഡന്‍റ് ആര്‍. ഉണ്ണികൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വി. തങ്കപ്പന്‍പിള്ള എന്നിവര്‍ നേതൃത്വം നല്‍കും. ജില്ലയില്‍ 40 കശുവണ്ടി ഫാക്ടറികളില്‍ 35 എണ്ണവും പൂട്ടിക്കിടക്കുകയാണ്. 500, 1000 രൂപനോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് മുമ്പ് 21 ഫാക്ടറികളും അതിനുശേഷം 14 ഫാക്ടറികളുമാണ് ജില്ലയില്‍ പൂട്ടിയത്. ഇതോടെ, ആയിരക്കണക്കിന് തൊഴിലാളികള്‍ പട്ടിണിയിലായി. കശുവണ്ടി തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയപ്പോള്‍ ഫാക്ടറി ഉടമകള്‍ പഴയ വേതനം നല്‍കൂവെന്ന് പറഞ്ഞാണ് ഫാക്ടറി അടച്ചിട്ടത്. ഫാക്ടറികള്‍ അടച്ചുപൂട്ടുമ്പോള്‍ ശമ്പളകുടിശ്ശികയും തൊഴിലാളികള്‍ക്ക് നല്‍കിയിട്ടില്ല. ശമ്പളത്തിന്‍െറ പേരില്‍ അടച്ചിട്ട ചില ഫാക്ടറികളില്‍ തൊഴിലാളികളെ കുറക്കാന്‍ യന്ത്രവത്കരണം നടപ്പാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.