അടൂര്‍: പഴകുളം എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍െറ സംയുക്ത ക്രിസ്മസ് ആഘോഷം ഞായറാഴ്ച നടക്കും. വൈകീട്ട് മൂന്നിന് പതിനാലാം മൈല്‍ ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന സംയുക്ത ക്രിസ്മസ് റാലി പഴകുളം തിരുഹൃദയ ലത്തീന്‍ കത്തോലിക്ക പള്ളിയില്‍ സമാപിക്കും. അഞ്ചിന് സമാപനസമ്മേളനം ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്ക്കോപ്പ ഉദ്ഘാടനം ചെയ്യും. 6.30ന് വിവിധ കലാപരിപാടികളും നടക്കും. വാര്‍ത്തസമ്മേളനത്തില്‍ ഫാ. ജോര്‍ജ് എബ്രഹാം, ഫാ. ചെറിയാന്‍ മായിക്കല്‍, എബ്രഹാം മാത്യു വീരപ്പള്ളില്‍, ബെന്നി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. പന്തളം: കുടശനാട് സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളി, സെന്‍റ് തോമസ് മലങ്കര കത്തോലിക്ക പള്ളി എന്നിവയുടെ നേതൃത്വത്തില്‍ വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച കുടശ്ശനാട് സംയുക്ത ക്രിസ്മസ് ആഘോഷം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് 3.30ന് കുടശ്ശനാട് മാവിള സെന്‍റ് തോമസ് കുരിശ്ശടിയില്‍നിന്ന് ആരംഭിക്കുന്ന റാലി മാര്‍ ബസേലിയോസ് നഗറില്‍ സമാപിക്കും. തുടര്‍ന്ന് ചേരുന്ന പൊതുസമ്മേളനം മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഉദ്ഘാടനം ചെയ്യും. സംയുക്ത ക്രിസ്മസ് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഫാ. തോമസ് പി. നൈനാന്‍ അധ്യക്ഷത വഹിക്കും. മലങ്കര ഓര്‍ത്തഡോക്സ് സഭ കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശം നല്‍കും. കുടശ്ശനാട് എക്യുമെനിക്കല്‍ ക്വയറിന്‍െറ ക്രിസ്മസ് ഗാനസന്ധ്യയും നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഫാ. ജോസ്മാത്യു കോട്ടക്കത്ത്, ഫാ. ബിനുജോയി, തങ്കച്ചന്‍ ആനമുടിയില്‍, രാജീവ് വേണാട് എന്നിവര്‍ അറിയിച്ചു. പന്തളം: യുനൈറ്റഡ് ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍െറ നേതൃത്വത്തില്‍ എപ്പിസ്കോപ്പല്‍ സഭകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഞായറാഴ്ച വൈകീട്ട് മൂന്നിന് സംയുക്ത ക്രിസ്മസ് റാലിയും പൊതുസമ്മേളനവും നടക്കും. മുട്ടാര്‍ സെന്‍റ് ജോര്‍ജ് നഗറില്‍നിന്ന് വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന വര്‍ണശബളമായ റാലി പന്തളം എസ്.ഐ ആര്‍. സുരേഷ് ഉദ്ഘാടനം ചെയ്യും. ടൗണ്‍ ചുറ്റി കുരമ്പാല സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ സമാപിക്കും. സമ്മേളനം ജില്ല പൊലീസ് മേധാവി ആര്‍. ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്യും. മുഖ്യ രക്ഷാധികാരി ജോണ്‍ ഡാനിയേല്‍ കോറെസ്പ്പികോപ്പ അധ്യക്ഷത വഹിക്കും. തോമസ് മാര്‍ തിമോത്തിയോസ് ക്രിസ്മസ് സന്ദേശം നല്‍കും. യു.സി.എഫ് സ്ക്വയറിന്‍െറ ക്രിസ്മസ് ഗാനസന്ധ്യയും ഉണ്ടാവുമെന്ന് ജോണ്‍ ഡാനിയേല്‍ കോറെപ്പിസ്കോപ്പ, സെക്രട്ടറി ബന്നി മാത്യു പുതിയവീട്ടില്‍ എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.