ജില്ലയില്‍ വിമാനത്താവളം യാഥാര്‍ഥ്യമാക്കണം –അടൂര്‍ പ്രകാശ്

പത്തനംതിട്ട: ജില്ലയില്‍ വിമാനത്താവള പദ്ധതി നടപ്പാക്കണമെന്ന് അടൂര്‍ പ്രകാശ് എം.എല്‍.എ. ഐ.എന്‍.ടി.യു.സി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കെ. കരുണാകരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയുടെ വികസനക്കുതുപ്പിന് വിമാനത്താവളം യാഥാര്‍ഥ്യമാക്കണം. പ്രവാസികള്‍ ഏറ്റവും കൂടുതലുള്ള ജില്ലയാണ് പത്തനംതിട്ട. ശബരിമല അടക്കമുള്ള തീര്‍ഥാടനകേന്ദ്രങ്ങള്‍ നിലകൊള്ളുന്നത് ജില്ലയിലാണ്. വിമാനത്താവള പദ്ധതി ജില്ലയില്‍ നടപ്പാക്കാനായി മുഴുവന്‍ എം.എല്‍.എമാരുടെയും കൂട്ടായപരിശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ് എ. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജ്യോതിഷ്കുമാര്‍ മലയാലപ്പുഴ, സുരേഷ്കോശി, എം.എ. റഹ്മാന്‍, പി.കെ. ഗോപി, ഹരികുമാര്‍ പൂതങ്കര, പി.കെ. ഇക്ബാല്‍, യൂത്ത്വിങ് ജില്ല പ്രസിഡന്‍റ് എസ്. നഹാസ്, എസ്. സജിത, സുരേഷ് ബാബു പാലാഴി, തോട്ടുവ മുരളി, ജി.കെ. പിള്ള, ഷാജി കുളനട, ജി. ശ്രീകുമാര്‍, ആനന്ദന്‍പിള്ള, റെജിമോന്‍, ഹരിഹരന്‍ നായര്‍, അഹമ്മദ് ഷാ, ജയകുമാര്‍, എം.ആര്‍. ശ്രീധരന്‍, ശോഭന സദാനന്ദന്‍, ഫാത്തിമ ബീവി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.