പന്തളം: കര്‍ഷകദ്രോഹത്തില്‍നിന്ന് ചിറ്റിലപ്പാടം കര്‍ഷകരെ സംരക്ഷിക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു. ചിറ്റിലപ്പാടത്തെ കര്‍ഷകരെ ദ്രോഹിക്കുന്നതിനാണ് മുന്‍ സര്‍ക്കാര്‍ നെല്‍ക്കളം ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കാന്‍ തീരുമാനിച്ചത്. ഇത് യു.ഡിഎഫിന്‍െറ തലതിരിഞ്ഞ സമീപനമാണ്. ഫലത്തില്‍ കര്‍ഷകരെ ദ്രോഹിക്കാനും ഭൂരഹിതരെ പറ്റിക്കാനുമാണ് യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചത്. കര്‍ഷകരുടെ കളം ഭൂരഹിതര്‍ക്ക് നല്‍കുമ്പോള്‍ നെല്‍കൃഷിക്ക് കളമില്ലാതെയാകുകയും കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുകയും ചെയ്യും. മാത്രമല്ല വെള്ളം കയറുന്ന നെല്‍കളം ഭൂരഹിതര്‍ക്ക് നല്‍കുമ്പോള്‍ അവര്‍ക്ക് താമസിക്കാനാകാതെ അവര്‍ ഭൂമിയും ഉപേക്ഷിക്കും. വാസയോഗ്യമല്ലാത്ത ഭൂമിയാണ് യു.ഡി.എഫ് ഭരണകാലത്ത് ഭൂരഹിതര്‍ക്ക് നല്‍കിയത്. വെള്ളം കയറുന്ന സ്ഥലങ്ങള്‍ താമസിക്കാന്‍ കൊള്ളാത്ത കനാല്‍ പുറമ്പോക്കുകള്‍, ചുടലഭൂമിയുടെ സമീപ സ്ഥലങ്ങള്‍ തുടങ്ങി ഭൂരഹിതരെ കബളിപ്പിക്കാനാണ് യു.ഡി.എഫ് കാലത്ത് ഇത്തരത്തിലുള്ള ഭൂമി പതിച്ചുനല്‍കല്‍ നടത്തിയതെന്നും അതിന്‍െറ ഭാഗമായാണ് നാഥനടിക്കളം കര്‍ഷകര്‍ക്ക് നഷ്പ്പെടുത്തിക്കൊണ്ട് ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാന്‍ ശ്രമിക്കുന്നതെന്നും കെ.പി. ഉദയഭാനു പറഞ്ഞു. എന്തു വിലകൊടുത്തും ചിറ്റിലപ്പാടത്തെ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ പാര്‍ട്ടി സംരക്ഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.