സഹകരണ ബാങ്ക് എംപ്ളോയീസ് കോണ്‍ഗ്രസ് ജില്ല സമ്മേളനം

പത്തനംതിട്ട: ആരൊക്കെ തകര്‍ക്കാന്‍ ശ്രമിച്ചാലും നിലവിലുള്ള ആരോഗ്യത്തോടും സൗന്ദര്യത്തോടും സഹകരണ മേഖലയെ സംരക്ഷിക്കാന്‍ ശ്രമിക്കുമെന്ന് അടൂര്‍ പ്രകാശ് എം.എല്‍.എ പറഞ്ഞു. ജില്ല സഹകരണ ബാങ്ക് എംപ്ളോയീസ് കോണ്‍ഗ്രസ് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യം അനുമതി നല്‍കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത കറന്‍സി ഇടപാടിന്‍െറ കാര്യത്തില്‍ സുപ്രീംകോടതിയുടെ പരാമര്‍ശം സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ്. ബാങ്കുകളില്‍ അഴിമതിയുണ്ടെന്ന് നുണപ്രചാരണം നടത്തി അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാനത്തെ ജില്ല സഹകരണ ബാങ്കുകളുടെ അധികാരം കവരാന്‍ ഇതിനോടകംതന്നെ സംസ്ഥാന സര്‍ക്കാര്‍ തുനിഞ്ഞത് അപകടകരമായ സൂചനയായി കണക്കാക്കണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. സാധാരണക്കാരുടെ ആവശ്യങ്ങള്‍ എന്ത് ത്യാഗം സഹിച്ചും സഹകരണ മേഖലയുടെ നിലനില്‍പിനായി എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല സഹകരണ ബാങ്ക് പ്രസിഡന്‍റ് തോപ്പില്‍ ഗോപകുമാര്‍, ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡന്‍റ് എ. ഷംസുദ്ദീന്‍, അബ്ദുല്‍ റഹ്മാന്‍, മാത്യു കുളത്തുങ്കല്‍, സുരേഷ്ബാബു പാലാഴി, ആര്‍. പദ്മകുമാര്‍, വിശാഖ്കുമാര്‍, പി.വി. പ്രസാദ്, ജോജി കോവൂര്‍, സജിമോന്‍, അജിത്കുമാര്‍, തോട്ടുവ മുരളി, മണ്ണടി പരമേശ്വരന്‍, പി.പി. ഷാജഹാന്‍, എബ്രഹാം മാത്യു, ലെനിമോള്‍ ഉമ്മന്‍, കൃഷ്ണാഭായി, ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.