ബാങ്ക് അവധിയും എ.ടി.എമ്മുകളില്‍ പണം ഇല്ലാത്തതും ജനത്തെ വലക്കുന്നു

പത്തനംതിട്ട: തുടര്‍ച്ചയായി ബാങ്ക് അവധിയും എ.ടി.എമ്മുകളില്‍ പണം ഇല്ലാത്തതും ജനത്തെ വലച്ചുതുടങ്ങി. തുടര്‍ച്ചയായി തിങ്കളാഴ്ചവരെ ബാങ്ക് അവധിയായതും എ.ടി.എമ്മുകളില്‍നിന്ന് പണം ലഭ്യമാകാതെ വന്നതും ജനത്തെ വലച്ചു. അത്യാവശ്യകാര്യങ്ങള്‍ക്കുപോലും പണമില്ലാതെ നെട്ടോട്ടമോടുകയാണ്. ജില്ലയിലെ ഭൂരിഭാഗം സ്ഥലങ്ങളിലും എ.ടി.എമ്മുകള്‍ ശൂന്യമാണ്. ഗ്രാമപ്രദേശങ്ങളിലും പഞ്ചായത്ത് കേന്ദ്രങ്ങളിലുമുള്ള എ.ടി.എമ്മുകളിലുമാണ് പണമില്ലാത്തത്. ദിവസങ്ങളായി എ.ടി.എമ്മുകളില്‍ പണം ലഭ്യമല്ല. എന്നാല്‍, ടൗണ്‍ പ്രദേശങ്ങളിലെ ഏതാനും എ.ടി.എമ്മുകളില്‍ മാത്രം 2000 രൂപയുടെ നോട്ട് ലഭിക്കുന്നുണ്ട്. പത്തനംതിട്ട ടൗണില്‍ ഏതാനും ചില ബാങ്കുകളുടെ എ.ടി.എമ്മുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയാകട്ടെ പണം എടുക്കാന്‍ വരുന്നവരുടെ നീണ്ട ക്യൂവാണ്. ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ പണമുള്ള എ.ടി.എമ്മുകള്‍ അന്വേഷിച്ചു വിവിധ ഇടങ്ങളില്‍ അലയുകയാണ്. 100, 500 നോട്ടുകള്‍ എ.ടി.എമ്മുകളില്‍നിന്ന് ഇപ്പോള്‍ ലഭ്യമല്ലാതെയും വന്നിരിക്കുകയാണ്. ബാങ്ക് അവധിയും എ.ടി.എമ്മുകളില്‍ പണം ഇല്ലാത്തതും ജനത്തെ വല്ലാതെ ബുദ്ധിമുട്ടിച്ചിരിക്കുകയാണ്. ദൈനംദിന ആവശ്യങ്ങള്‍ക്കുപോലും മിക്കവരുടെയും കൈയില്‍ പണമില്ലാതെ വന്നിരിക്കുകയാണ്. നോട്ട് പ്രതിസന്ധി രൂക്ഷമായി തുടരുന്നത് സമസ്ത മേഖലകളുടെയും പ്രവര്‍ത്തനം സ്തംഭിച്ചിരിക്കുകയാണ്. ക്രിസ്മസ് സീസണില്‍ നല്ല രീതിയില്‍ കച്ചവടം പ്രതീക്ഷിച്ചിരുന്ന വ്യാപാരികളും വിഷമിച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.