പുതിയതെന്ന വ്യാജേന പഴയവാഹനം; മൂന്നുലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

പത്തനംതിട്ട: പുതിയത് എന്ന വ്യാജേന ഒരുവര്‍ഷം പഴക്കമുള്ള വാഹനം നല്‍കിയെന്ന പരാതിയില്‍ നഷ്ടപരിഹാരമായി മൂന്നുലക്ഷം രൂപയും കോടതി ചെലവായി 10,000 രൂപയും വാഹന നിര്‍മാണ കമ്പനിയായ ടാറ്റ മോട്ടോഴ്സും ഡീലറായ സെന്‍റ് ആന്‍റണീസ് മോട്ടോഴ്സും ചേര്‍ന്ന് നല്‍കാന്‍ പത്തനംതിട്ട ഉപഭോക്തൃ കോടതിയുടെ വിധി. 15 ദിവസത്തിനുള്ളില്‍ തുക നല്‍കണം. കാലതാമസം വരുത്തിയാല്‍ 10 ശതമാനം പിഴപ്പലിശയും നല്‍കണം. ഏഴംകുളം തുളസിമന്ദിരത്തില്‍ അഭിലാഷ് പിള്ളയാണ് പരാതിക്കാരന്‍. പത്തനംതിട്ട ഷോറൂമില്‍നിന്ന് വാങ്ങിയ ടാറ്റ സഫാരി കാറിന്‍െറ ആര്‍.സി ബുക്കിലെ രേഖകള്‍ അനുസരിച്ച് നിര്‍മാണ തീയതി 2011 മാര്‍ച്ച് ആയിരുന്നു. എന്നാല്‍, വാഹനത്തിന്‍െറ ഷാസി നമ്പര്‍ ഉപയോഗപ്പെടുത്തി കമ്പനിയുടെ വെബ്സൈറ്റില്‍ പരിശോധിച്ചപ്പോള്‍ നിര്‍മാണ തീയതി 2010 ജൂലൈ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 2010ല്‍ വാഹനം സര്‍വിസ് നടത്തിയതായും കണ്ടത്തെി. തുടര്‍ന്ന് രേഖകള്‍ കൃത്രിമമായി നിര്‍മിച്ചതാണെന്നും വാഹനത്തിന് ഒരുവര്‍ഷത്തെ പഴക്കമുണ്ടെന്നും കാട്ടി 2015 ഫെബ്രുവരിയില്‍ ഉപഭോക്തൃ കോടതിയില്‍ നല്‍കിയ പരാതിയില്‍ ഫോറം പ്രസിഡന്‍റ് കെ.പി. സതീഷ് ചന്ദ്രന്‍ നായര്‍, അംഗങ്ങളായ കെ.പി. പദ്മശ്രീ, ഷീല ജേക്കബ് എന്നിവരാണ് നഷ്ടപരിഹാരം വിധിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.