പത്തനംതിട്ടയിലെ ക്വാറികളുടെ നിയമലംഘനം പരിശോധിക്കും –വിജിലന്‍സ് ഡയറക്ടര്‍

പത്തനംതിട്ട: പത്തനംതിട്ടയിലെ ക്വാറികളടെ നിയമലംഘനവും പമ്പാ നദിക്കായി പാഴാക്കിയ തുകയുടെ നിജസ്ഥിതിയെക്കുറിച്ചും സംസ്ഥാന വിജിലന്‍സ് വകുപ്പ് അന്വേഷണം നടത്തും. പത്തനംതിട്ടയില്‍ നടന്ന വിജിലന്‍സ് അവലോകന യോഗത്തില്‍ ഡയറക്ടര്‍ ജേക്കബ് തോമസാണ് നിര്‍ദേശം നല്‍കിയത്. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ എത്രയെന്ന് വിജിലന്‍സിന് കണക്കില്ല. ഡയറക്ടര്‍ ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരം ഉണ്ടായിരുന്നില്ല. അനധികൃതമായും അല്ലാതെയും പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ എണ്ണം, പെര്‍മിറ്റ് എണ്ണം, വന്‍കിട ക്വാറിയാണോ, ചെറുകിട ക്വാറിയാണോ, പൊട്ടിച്ചെടുത്ത പാറയുടെ അളവ്, എത്ര രൂപ റോയല്‍റ്റി അടച്ചു, കൊണ്ടുപോയ പാറയുടെ അളവ് തുടങ്ങിയവ അന്വേഷിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. അതുപോലെ പമ്പയുടെ മാലിന്യനിര്‍മാര്‍ജനത്തിനും പുനരുദ്ധാരണത്തിനുമായി കഴിഞ 10 വര്‍ഷത്തിനിടെ ചെലവിട്ട തുക എത്ര, ഏതെല്ലാം ഏജന്‍സികളാണ് പദ്ധതികള്‍ നടപ്പാക്കിയത്, നടപ്പാക്കിയത് എത്ര, ബാക്കി, ലാപ്സായ പണം എന്നിവ പഠനവിധേയമാക്കും. പാറമടകളില്‍ വിജിലന്‍സ് സര്‍വേ നടത്തിയാകും കാര്യങ്ങള്‍ കണ്ടത്തെുക. അനുവദിച്ച വിസ്തൃതി എത്രയെന്നും കൂടുതല്‍ പൊട്ടിച്ചുവോ എന്നതും പരിശോധിക്കണം. വടശ്ശേരിക്കര തെക്കുംമല വിംറോക്ക് ക്വാറിക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നതായും വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു. ജില്ലയില്‍ വ്യാപകമായി ചട്ടം ലംഘിച്ച് നിലം നികത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പഞ്ചായത്തുകളില്‍ ഡാറ്റാ ബാങ്കിന്‍െറ വിവരം ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ശബരിമല റോഡ് ഗാരന്‍റി സമയത്ത് തകര്‍ന്നതും പരിശോധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.