നോട്ട് ദുരിതത്തില്‍ കുടുങ്ങി വയോജകരും

പത്തനംതിട്ട: ആദ്യ പ്രവൃത്തിദിനത്തില്‍ പെന്‍ഷന്‍ വാങ്ങാനത്തെിയ വയോജകര്‍ പണം കിട്ടാതെ വലഞ്ഞു. സാധാരണ മറ്റു ദിവസങ്ങളില്‍പെന്‍ഷന്‍ വാങ്ങുന്നവരും ആദ്യദിവസം തന്നെ ട്രഷറികളില്‍ എത്തിയിരുന്നു. പതിവിന് വിരുദ്ധമായി രാവിലെ തന്നെ ട്രഷറികളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. ബാങ്കില്‍നിന്ന് പണം കിട്ടാത്തതിനെ ചൊല്ലി പത്തനംതിട്ടയില്‍ ജില്ല ട്രഷറി ഓഫിസര്‍ എസ്.ബി.ഐ ഉദ്യോഗസ്ഥരുമായി കലഹിച്ചു. മതിയായ പണം കിട്ടാത്തതിനാല്‍ പത്തനംതിട്ട ജില്ല ട്രഷറിയിലും അടൂര്‍ സബ് ട്രഷറിയിലും സര്‍ക്കാര്‍ നിര്‍ദേശിച്ച 24,000 രൂപ നല്‍കാനായില്ല. ജില്ല ട്രഷറിയില്‍ ഒന്നരക്കോടി രൂപയാണ് വേണ്ടതെങ്കിലും എസ്.ബി.ഐ നല്‍കിയത് അഞ്ചുലക്ഷം മാത്രം. ഇതു സ്വീകരിക്കില്ളെന്ന് ട്രഷറി ഓഫിസര്‍ നിലപാട് എടുത്തതോടെ തുക ഇരട്ടിയാക്കി. കിട്ടിയ പത്തുലക്ഷം 22ഓളം പേര്‍ക്ക് കൊടുത്തതോടെ ട്രഷറി കാലി. വീണ്ടും ബാങ്കിലത്തെിയ ട്രഷറി ഓഫിസര്‍ പണം കിട്ടിയേ മടങ്ങൂവെന്ന നിലപാടെടുത്തു. ഇല്ളെങ്കില്‍ എന്തുകൊണ്ട് പണം നല്‍കില്ളെന്ന് എഴുതിനല്‍കണമെന്നായി. ബഹളത്തിനൊടുവില്‍ പത്തുലക്ഷം കൂടി നല്‍കി. 24,000 ആവശ്യപ്പെട്ട് വന്നവര്‍ക്ക് 8000 രൂപ വീതം നല്‍കിയാണ് പ്രശ്നം പരിഹരിച്ചത്. മറ്റുള്ളവരോട് ഇന്ന് എത്താനാണ് നിര്‍ദേശിച്ചിട്ടുള്ളത്. പത്തനംതിട്ട സബ് ട്രഷറിയില്‍ ആദ്യ പ്രവൃത്തി ദിനത്തില്‍ കാര്യമായ പ്രശ്നങ്ങളുണ്ടായില്ല. ഒരു കോടിയിലേറെ രൂപ ആവശ്യമുള്ള ഇവിടേക്ക് എസ്.ബി.ടി നല്‍കിയത് 50ലക്ഷം. എങ്കിലും വന്നവര്‍ക്ക് അവര്‍ ആവശ്യപ്പെട്ട 24,000രൂപ വീതം നല്‍കി. ഉച്ചക്കുശേഷം എസ്.ബി.ടി വീണ്ടും പണം അനുവദിച്ചതോടെയാണ് ടോക്കണ്‍ നല്‍കിയവര്‍ക്ക് പണം വിതരണം ചെയ്യാന്‍ കഴിഞ്ഞത്. രണ്ടായിരത്തിലേറെ പെന്‍ഷന്‍കാരാണ് പത്തനംതിട്ട സബ് ട്രഷറിയിലുള്ളത്. ഇതില്‍ അഞ്ഞൂറോളം പേരാണ് ആദ്യദിനം എത്തുക. അടൂര്‍ സബ്ട്രഷറിയില്‍ വ്യാഴാഴ്ച രാവിലെ എട്ടിനുതന്നെ പെന്‍ഷന്‍കാര്‍ എത്തിയിരുന്നു. 11നാണ് ട്രഷറിയില്‍ പണം എത്തിയത്. 15 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. 4,000 രൂപ വീതം തരാനേ കഴിയുകയുള്ളു എന്ന് ട്രഷറി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് അപ്രകാരം തുക വിതരണം ചെയ്യുകയായിരുന്നെന്ന് ട്രഷറി ഓഫിസര്‍ ജോണ്‍സി ചെറിയാന്‍ പറഞ്ഞു. ബാങ്കുകളില്‍നിന്ന് വ്യാഴാഴ്ച പെന്‍ഷന്‍ വിതരണം നടന്നില്ല. വിതരണത്തിന് പണം എത്താതിരുന്നതിനെ തുടര്‍ന്നാണ് പെന്‍ഷന്‍കാര്‍ നിരാശരായി മടങ്ങിയത്. ബാങ്കിലും ട്രഷറിയിലും പെന്‍ഷന്‍ വിതരണം നടക്കുന്നില്ളെന്ന വിവരം പെന്‍ഷനേഴ്സ് യൂനിയന്‍ നേതാക്കള്‍ വ്യക്തികളെ അറിയിച്ചതിനാല്‍ ട്രഷറിയിലും ബാങ്കിലും വലിയ തിരക്കനുഭവപ്പെട്ടില്ല. റാന്നി ട്രഷറിയില്‍ നെറ്റ് അരമണിക്കൂറോളം പണിമുടക്കിയത് പെന്‍ഷന്‍ വാങ്ങാന്‍ എത്തിയവരെ പരിഭ്രാന്തിയിലാക്കി. പണം രാവിലെ പത്തരയോടെ കൊടുക്കാന്‍ ആരംഭിച്ചു. ഏതാനും പേര്‍ക്ക് കൊടുത്തുകഴിഞ്ഞപ്പോഴേക്കും ഓണ്‍ലൈന്‍ തകരാര്‍ ആയി. എന്തു ചെയ്യണമെന്നറിയാതെ വൃദ്ധരായ പെന്‍ഷന്‍കാര്‍ വിഷമത്തിലായി. പിന്നീട് 11 മണി കഴിഞ്ഞപ്പോഴേക്കും നെറ്റ് ശരിയായി പണംനല്‍കി തുടങ്ങി. സെര്‍വറിന്‍െറ തകരാറായതാണ് കമ്പ്യൂട്ടര്‍ നിശ്ചലമായത്. രാവിലെ ഒമ്പത് മുതല്‍ ടോക്കന്‍ കൊടുത്തിരുന്നു. ട്രഷറിയില്‍ കുടുതലും രണ്ടായിരത്തിന്‍െറ നോട്ടുകളാണ് എത്തിയത്. ചില്ലറയില്ലാത്തത് ചെറിയ പ്രശ്നം സൃഷ്ടിച്ചു. വ്യാഴാഴ്ച വന്നവര്‍ക്കെല്ലാം പെന്‍ഷന്‍ ലഭ്യമായി. പന്തളം: സെര്‍വര്‍ വലച്ചതിനെ തുടര്‍ന്ന് പന്തളം ട്രഷറി പ്രവര്‍ത്തനം സുഗമമാകാന്‍ ഒരുമണിക്കൂര്‍ വൈകി. വ്യാഴാഴ്ച രാവിലെ മുതല്‍ വെബ്സൈറ്റില്‍ പ്രവേശിക്കാന്‍ കഴിയാത്തവിധം സെര്‍വറിന്‍െറ വേഗത കുറഞ്ഞത് പന്തളത്ത് ട്രഷറി പ്രവര്‍ത്തനം പൂര്‍ണ നിലയില്‍ ആരംഭിക്കാന്‍ ഒരുമണിക്കൂര്‍ വൈകി. പന്തളത്ത് 90 ലക്ഷം രൂപ രാവിലെ തന്നെ എത്തിയതുകൊണ്ട് പണത്തിന്‍െറ പ്രശ്നമുണ്ടായില്ല. ഓരോരുത്തര്‍ക്കും പരമാവധി 24,000 രൂപവരെയാണ് പന്തളത്ത് നല്‍കിയത്. ഇത് ചിലര്‍ക്ക് ബുദ്ധിമുട്ടായി. കോന്നി: കോന്നി സബ്ട്രഷറിയില്‍ പെന്‍ഷനേഴ്സിന് കാര്യമായ ബുദ്ധിമുട്ടുണ്ടായില്ളെങ്കിലും ക്യൂ നിന്നത് വയോധികരെ തളര്‍ത്തി. ട്രഷറി പരിധിയില്‍ രണ്ടായിരത്തോളം വരുന്ന പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞു. ഇതിന് ആവശ്യമായ ഫണ്ട് സ്വരൂപിച്ചതിനാല്‍ വ്യാഴാഴ്ച ഉണ്ടായ ബുദ്ധിമുട്ട് പരിഹരിച്ചു. രാവിലെ എട്ടുമുതല്‍ പെന്‍ഷന്‍ വാങ്ങാനത്തെിയവരുടെ നീണ്ടനിര കോന്നി സബ്ട്രഷറിയില്‍ ഉണ്ടായി. ടോക്കണ്‍ സംവിധാനത്തിലാണ് തുക വിതരണം ചെയ്തത്. വാങ്ങാനത്തെിയവര്‍ക്ക് ചെറിയതോതില്‍ ബുദ്ധിമുട്ടുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.