യുവതികള്‍ പമ്പയില്‍ കുളിക്കുന്നത് ഒഴിവാക്കണം –പ്രയാര്‍

ശബരിമല: അയ്യപ്പഭക്തര്‍ക്ക് ഒപ്പമത്തെുന്ന കുടുംബാംഗങ്ങളായ യുവതികള്‍ പുണ്യനദിയായ പമ്പയില്‍ ഇറങ്ങിക്കുളിക്കുന്നത് ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. വ്രതശുദ്ധിയോടെ എത്തുന്ന അയ്യപ്പഭക്തരെ കൂടാതെ ഇവര്‍ക്കൊപ്പം എത്തുന്നവരും പമ്പയില്‍ ഇറങ്ങുന്നതായി വ്യാപക പരാതി ഉയര്‍ന്നതിന്‍െറയും ഇക്കാര്യം വ്യക്തിപരമായി ശ്രദ്ധയില്‍പെട്ടതിന്‍െറയും അടിസ്ഥാനത്തിലാണ് നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 41 ദിവസത്തെ കഠിനവ്രതാനുഷ്ഠാനങ്ങളോടുകൂടി മാത്രമേ സന്നിധാനത്ത് പ്രവേശിക്കാവൂ എന്നതാണ് ശാസ്ത്രവിധി. ശബരിമലയില്‍ മണ്ഡല-മകരവിളക്ക് ഉത്സവത്തിന്‍െറ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍ ശനിയാഴ്ച രാവിലെ തിരുവനന്തപുരത്ത് ബോര്‍ഡ് യോഗം ചേരും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ കാലാനുസൃത പരിഷ്കാരങ്ങള്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലംമാറ്റം, നിയമനം, സാധനങ്ങള്‍ വാങ്ങല്‍, മരാമത്ത് തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേക കമ്മിറ്റികള്‍ക്ക് വിടുന്നതുള്‍പ്പെടെ പരിഷ്കാരങ്ങളാണ് നടപ്പാക്കാന്‍ ശ്രമിക്കുക. അന്നദാന പാത്രങ്ങള്‍ ചൂടുവെള്ളംകൊണ്ട് കഴുകുന്നതിനു പുറമെ നീരാവികൊണ്ട് അണുമുക്തമാക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്നും പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.