ജില്ലയില്‍ അധികം വന്നത് 25000 പാഠപുസ്തകങ്ങള്‍

പത്തനംതിട്ട: ചില ജില്ലകളില്‍ ഓണപ്പരീഷ തുടങ്ങിയിട്ടും പുസ്തകം ലഭിച്ചില്ളെന്ന പരാതി ഉയരുമ്പോള്‍ പത്തനംതിട്ട ജില്ലയിലെ പാഠപുസ്തക വിതരണം പൂര്‍ത്തിയായതായി ഡി.ഇ.ഒ പറഞ്ഞു. ജില്ലയിലെ മൊത്തം സ്കൂളുകളിലും വിതരണം ചെയ്തശേഷം അധികം വന്നത് 25000 പുസ്തകങ്ങള്‍. പരീക്ഷ തുടങ്ങിയതോടെ പല ജില്ലകളിലും പുസ്തക വിതരണത്തെക്കുറിച്ച് ആക്ഷേപമുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ഡി.പി.ഐയുടെ നിര്‍ദേശമനുസരിച്ച് ഓരോ എ.ഇ.ഒ ഓഫിസിന്‍െറയും പരിധിയില്‍നിന്ന് അധികം വന്ന പുസ്തകങ്ങള്‍ തിരിച്ച് ബുക്സ് ആന്‍ഡ് പബ്ളിക്കേഷന്‍െറ പക്കല്‍ ഏല്‍പിക്കാനായി ഇവിടെ കേന്ദ്രീകരിക്കുകയായിരുന്നു. കേരള ബുക്സ് ആന്‍ഡ് പബ്ളിഷിങ് സൊസൈറ്റിക്കാണ് പുസ്തക അച്ചടിയുടെയും വിതരണത്തിന്‍െറയും ചുമതല. അവര്‍ ഓരോ ക്ളസ്റ്ററിലെയും ആവശ്യം എത്രയെന്ന് കണക്കെടുത്ത് വിതരണം ചെയ്യുകയാണ് പതിവ്. അതനുസരിച്ച് ക്ളസ്റ്റര്‍ സെക്രട്ടറി വിതരണച്ചുമതല ഏറ്റെടുക്കും. 15 സ്കൂളുകള്‍ ചേരുന്നതാണ് ഒരു ക്ളസ്റ്റര്‍. ഒരു സ്കൂളിലാണ് ക്ളസ്റ്റര്‍ പ്രവര്‍ത്തിക്കുക. റവന്യൂ ജില്ലയിലെ 11 എ.ഇ.ഒമാരുടെ കീഴിലുള്ള സ്കൂളുകളില്‍നിന്ന് അധികം വന്ന പുസ്തകങ്ങളാണ് ഇവിടെ ശേഖരിച്ചത്. ഒരിടത്ത് ശേഖരിക്കാനായി ഇവിടെ കേന്ദ്രീകരിക്കുകയായിരുന്നു. സാധാരണ തിരുവല്ല ഹബിലായിരുന്നു പുസ്തകങ്ങള്‍ സൂക്ഷിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ അവിടെ സാങ്കേതികകാരണങ്ങളാല്‍ കഴിയാത്തതിനാലാണ് പത്തനംതിട്ടയില്‍ കേന്ദ്രീകരിച്ചതെന്നും ഡി.ഇ.ഒ പറഞ്ഞു. ആദ്യമായാണ് പത്തനംതിട്ടയില്‍ ഇത്തരത്തില്‍ പുസ്തകം ശേഖരിക്കുന്നത്. ആദ്യഘട്ടമായി കഴിഞ്ഞദിവസം 1400 എണ്ണം കൊണ്ടുപോയി. ബാക്കി അവിടെനിന്ന് വാഹനം എത്തുന്ന മുറക്ക് കൊണ്ടുപോകും. പത്തനംതിട്ടയില്‍ നേരത്തേ ഉണ്ടായിരുന്ന ബുക്ഡിപ്പോ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. അതേസമയം, സ്കൂള്‍ തുറന്ന് ഒരുമാസം കഴിഞ്ഞും ജില്ലയിലെ ചില സ്കൂളുകളില്‍ പുസ്തകം കിട്ടാത്തതിനത്തെുടര്‍ന്ന് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ തിരുവല്ലയിലെ പുസ്തക ഡിപ്പോയില്‍ ഉപരോധം നടത്തിയിരുന്നു. ഇതിനുശേഷമാണ് വിതരണം കാര്യക്ഷമമായി നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.