സീതക്കുഴിയില്‍ തെരുവുനായയുടെ കടിയേറ്റ് സ്കൂള്‍ വിദ്യാര്‍ഥിക്ക് പരിക്ക്

ചിറ്റാര്‍: തെരുവുനായയുടെ കടിയേറ്റ് സ്കൂള്‍ വിദ്യാര്‍ഥിക്ക് പരിക്ക്. സീതക്കുഴി താഴേകല്ലറ വീട്ടില്‍ അനിത-ബിനു ദമ്പതികളുടെ മകന്‍ സീതത്തോട് കെ.ആര്‍.പി.എം എച്ച്.എസ്.എസ് അഞ്ചാം ക്ളാസ് വിദ്യാര്‍ഥി ശ്രീജിത്തിനാണ് (11) നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെയായിരുന്നു സംഭവം. സ്കൂള്‍ വിട്ടത്തെിയ കുട്ടി അടുത്ത വീട്ടില്‍ പാലെടുക്കാനായി റോഡിലൂടെ പോകുമ്പോഴാണ് പിന്നാലെയത്തെി തെരുവുനായ് കടിച്ചത്. കുട്ടിയുടെ നിലവിളികേട്ട് ഓടിയത്തെിയ സമീപവാസികളാണ് രക്ഷപ്പെടുത്തിയത്. സംഘത്തില്‍ മൂന്നു നായ്ക്കളുണ്ടായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥിയെ ഉടന്‍ സീതത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ജെ. വിന്‍സന്‍റ് സേവ്യറിന്‍െറ അടുത്ത് എത്തിച്ചെങ്കിലും പ്രതിരോധ മരുന്നില്ലാതിരുന്നതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചിരിക്കുകയാണ്. സീതക്കുഴിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന ബിനു കൂലിപ്പണിക്കാരനാണ്. സീതത്തോട്, സീതക്കുഴി പ്രദേശങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം ദിനം പ്രതി വര്‍ധിച്ചു വരികയാണ്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ് തെരുവുനായ്ക്കള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.